നല്ല അടിപൊളി സ്വാദിൽ ഒരു കൊഴുക്കട്ട ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായിതയ്യാറാക്കാവുന്ന ഒരു സ്നാക്ക്സ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി -2 കപ്പ്
- ഉപ്പ് -1 സ്പൂൺ
- എണ്ണ -2 സ്പൂൺ
- തേങ്ങ -1 കപ്പ്
- മുളക് പൊടി- 2 സ്പൂൺ
- കടുക് -1 സ്പൂൺ
- ചുവന്ന മുളക് – 2 എണ്ണം
- കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം
ആദ്യം അരിപ്പൊടിയിലേക്ക് ആവശ്യത്തിനു തിളച്ച വെള്ളം ഒഴിച്ച് ഉപ്പും കുറച്ച് എണ്ണയും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ശേഷം ഇവയെ ചെറിയ ഉരുളകളാക്കി ഇഡ്ഡലി പാത്രത്തിലേക്ക് വെച്ച് വേവിച്ചെടുക്കാവുന്നതാണ്. നന്നായി വെന്തതിനുശേഷം ഒരു പാൻ വച്ച് അതിലേക്ക് ആവശ്യത്തിന് എണ്ണയും കടുകും ചുവന് മുളകും കറിവേപ്പിലയും ചേർത്ത് വറുത്തതിനുശേഷം അതിലേക്ക് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. ഒപ്പം ചതച്ചെടുത്തിട്ടുള്ള ചുവന്ന മുളകും ചേർത്തു നന്നായിട്ട് മൂപ്പിച്ചെടുക്കുക. ഇനി ആവശ്യത്തിനു ഉപ്പും ചേർത്ത് അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ഉരുളകള്‍ ചേർത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇതോടെ കിടിലന്‍ കൊഴുക്കട്ടകള്‍ റെഡി.