അപ്പത്തിനും ചപ്പാത്തിക്കും ചോറിനുമെല്ലാം കൂടെ കഴിക്കാൻ നല്ല അടിപൊളി സ്വാദിൽ ഒരു ചിക്കൻ കറി തയ്യാറാക്കാം. തേങ്ങാപാൽ ചേര്‍ത്ത ഒരു കിടിലന്‍ ചിക്കന്‍ കറി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- എണ്ണ – 2 ടേബിൾ സ്പൂൺ
- പെരുംജീരകം – 1 ടീസ്‌പൂൺ
- ഗ്രാമ്പൂ – 4
- സ്റ്റാർ അനീസ് – 1
- ഏലയ്ക്ക – 2-3
- കറുവപ്പട്ട – 1 ചെറുത്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്‌പൂൺ
- പച്ചമുളക് – 4 എണ്ണം (കീറിയത്)
- സവാള – 2 (ചെറുതായി അരിഞ്ഞത്)
- കശ്മീരി മുളകുപൊടി – 1 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
- തക്കാളി – 2 (ചെറുതായി അരിഞ്ഞത്)
- ബോൺലെസ് ചിക്കൻ – 600 ഗ്രാം (ചെറിയ കഷ്ണങ്ങളായി മുറിച്ചത്)
- വെള്ളം – 1/4 കപ്പ്
- മല്ലിയില – അലങ്കാരത്തിനായി
- ഗരം മസാല – 1/2 ടീസ്പൂൺ
- തേങ്ങാപാൽ – 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി പെരുംജീരകം, ഗ്രാമ്പൂ, ഏലയ്ക്ക, കറുവപ്പട്ട എന്നിവ ചേർത്ത് ഒരു മിനിറ്റ് മണം വരുന്നതുവരെ ചൂടാക്കുക. ഇനി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും കീറിയ പച്ചമുളകുകളും ചേർത്ത് ഒരു മിനിറ്റ് വേവിക്കുക. ശേഷം അരിഞ്ഞ സവാള പച്ച മണം മാറുന്നവരെ വേവിക്കുക. മസാല പൊടികൾ ചേർത്ത് ഇളക്കി പച്ച മണം മാറ്റുക. ശേഷം അരിഞ്ഞ തക്കാളി ചേർത്ത് മൃദുവാകുന്നതുവരെ വേവിക്കുക. ഇി ചിക്കൻ കഷ്ണങ്ങൾ, ഉപ്പ്, വെള്ളം ചേർത്ത് മൂടി 30 മിനിറ്റ് വേവിക്കുക. മല്ലിയിലയും ഗരം മസാലയും ചേർത്ത് മറ്റൊരു 5 മിനിറ്റ് വേവിക്കുക. അവസാനം തേങ്ങാപാൽ ചേർത്ത് കുറഞ്ഞ ചൂടിൽ 5 മിനിറ്റ് വേവിക്കുക.
















