എറാണകുളം കളമശ്ശേരിയില്‍ യുവാവിന്‌റെ നഗ്നചിത്രം കാണിച്ച് പണം തട്ടാന്‍ ശ്രമം. സംഭവത്തില്‍ യുവതിയടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ.
പാലക്കാട് സ്വദേശി ഗ്രീഷ്മ, പത്തനംതിട്ട സ്വദേശി അനു ജോര്‍ജ്, മലപ്പുറം സ്വദേശി അബിന്‍ മാത്യു എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം കളമശ്ശേരി സ്വദേശിയായ യുവാവിനെ നഗ്നചിത്രം കാണിച്ച് പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
പണം തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഒടുവില്‍ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.