അല്പം വ്യത്യസ്തമായ ഒരു ബിരിയാണിയുടെ റെസിപ്പി നോക്കിയാലോ? രുചികരമായ തേങ്ങാ ബിരിയാണിയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- അരി – 2 കപ്പ്
- തേങ്ങ – 1 കപ്പ്
- പച്ചമുളക് – 3 എണ്ണം
- വെളുത്തുള്ളി – 3 സ്പൂൺ
- കുരുമുളക് – 1 സ്പൂൺ
- ചെറിയ ഉള്ളി – 15 എണ്ണം
- ഗരം മസാല – 2 സ്പൂൺ
- നെയ്യ് – 1/4 ലിറ്റർ
- പട്ട – 2 എണ്ണം
- ഗ്രാമ്പു – 4 എണ്ണം
- ഏലക്ക – 2 എണ്ണം
- വാഴന ഇല – 3 എണ്ണം
എണ്ണ – 2 സ്പൂൺ - ചുവന്ന മുളക് – 4 എണ്ണം
- മല്ലിയില – 4 സ്പൂൺ
തയ്യാറാക്കുന്ന വിധം
ചെറിയുള്ളി ചുവന്ന മുളക് അതിന്റെ ഒപ്പം തന്നെ ആവശ്യത്തിന് തേങ്ങ പിന്നെ കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി എല്ലാം ചേർത്ത് പച്ചമുളക് ചേർത്ത് നല്ലപോലെ ഗരംമസാലയും ചേർത്ത് അരച്ചെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുത്ത് അതിലേക്ക് ആവശ്യത്തിന് പട്ട, ഗ്രാമ്പു, ഏലയ്ക്ക, വഴനയില എന്നിവ ചേർത്തുകൊടുത്ത അതിലേക്ക് തേങ്ങയുടെ മിക്സ് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ചു കൊടുക്കുക.
ഉപ്പും ചേർത്ത് അതിലേക്ക് അരി ചേർത്തുകൊടുത്ത അടച്ചുവച്ച് തിളപ്പിച്ചെടുക്കുക. നല്ല രുചികരമായ ഒരു തേങ്ങ ചോറാണ്. തേങ്ങയുടെ ഫ്ലേവർ കൂടി വരുന്നത് കൊണ്ട് മസാലയും മറ്റു എല്ലാം ചേർന്നിട്ട് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ്. മല്ലിയില ചേർത്ത് അലങ്കരിക്കുക.