ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ ഒരു കിടിലൻ ഐറ്റം ഉണ്ടാക്കിയാലോ? ബിരിയാണി അരി ഇല്ലെങ്കിലും റേഷന്‍ അരി വെച്ച് ബിരിയാണി ഉണ്ടാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- റേഷൻ അരി -1/2 കിലോ
- സവാള -4 എണ്ണം
- പച്ചമുളക് – 2 എണ്ണം
- മഞ്ഞൾ പൊടി -1 സ്പൂൺ
- ഗരം മസാല -2 സ്പൂൺ
- തക്കാളി -2 എണ്ണം
- കുരുമുളക് പൊടി – 2 സ്പൂൺ
- ചിക്കൻ -1 /2 കിലോ
- മല്ലി പൊടി- 4 സ്പൂൺ
- മുളക് പൊടി -2 സ്പൂൺ
- മല്ലിയില – 4 സ്പൂൺ
- ഉപ്പ് -2 സ്പൂൺ
- പട്ട, ഗ്രാമ്പൂ, ഏലയ്ക്ക -100 ഗ്രാം
- നാരങ്ങാ നീര്-2 സ്പൂൺ
തയ്യാറാക്കുന്ന വിധം
അരി നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കാം. ശേഷം മസാല തയ്യാറാക്കുന്നതിനായി ആദ്യം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേർത്ത് കുറച്ച് നെയ്യും സവാളയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കണം. ഇനി അതിലേയ്ക്ക് തക്കാളി കൂടി ചേർത്തു കൊടുക്കാം. ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, ചിക്കൻ മസാല/ ബീഫ് മസാല, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർക്കുക. മസാല തയ്യാറാക്കിയതിന് ശേഷം അതിലേക്ക് ചിക്കനോ ബീഫോ ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് റേഷൻ അരി അതിലേക്ക് ഇട്ടുകൊടുത്തതിന് ശേഷം നാരങ്ങാനീരും ഉപ്പും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കാവുന്നതാണ്.