സ്വർണം വാങ്ങാൻ താല്പര്യമുള്ളവർക്ക് നേരെ ജുവലറിയിലേക്ക് പോകാം. സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 73,880 രൂപയും ഗ്രാമിന് 9,235 രൂപയുമായിരുന്നു.
ഇന്നും ആ വിലയിൽ തുടരുകയാണ് പൊന്ന്. ജൂൺ 20 ലെ സ്വർണവിലയിൽ 200 രൂപയുടെ വർധനവ് ഉണ്ടായിരുന്നു. ശേഷമാണ് വിലയിൽ ബ്രേക്കിട്ട് നിൽക്കുന്നത്.