കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന ഒന്നാണ് നൂഡിൽസ് അല്ലെ? കിടിലൻ സ്വാദിൽ എങ്ങനെയാണ് ചിക്കൻ നൂഡിൽസ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കൻ – 500 ഗ്രാം
- നൂഡിൽസ് – 200 ഗ്രാം
- സവാള – 2 എണ്ണം
- ക്യാരറ്റ് – 100 ഗ്രാം
- ഇഞ്ചി – 1 കഷ്ണം
- ക്യാപ്‌സിക്കം – 2 എണ്ണം
- മുളകുപൊടി – 2 സ്പൂൺ
- സോയാസോസ് – 2 സ്പൂൺ
- വെളുത്തുള്ളി – 2 എണ്ണം
- മസാല – 1 സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തിളച്ച വെള്ളത്തില്‍ മുക്കാൽ ഭാഗം മുങ്ങുവോളം നൂഡിൽസ് ഇട്ടു വേവിക്കുക. ഇനി എല്ലുകളഞ്ഞ ചിക്കനിൽ മുളകുപൊടി, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, മസാല എന്നിവ പുരട്ടി എണ്ണയിൽ വറുത്തുകോരുക. അതുപോലെ ക്യാരറ്റ്, ക്യാപ്‌സികം എന്നിവ ചെറുതായി അരിഞ്ഞു വേവിക്കുക. ഇനി സവാള എണ്ണയിൽ വഴട്ടി, അതിലേക്ക് സോയാ സോസ് ഒഴിച്ച് ഇളക്കുക. ശേഷം വേവിച്ചു വെച്ചിരിക്കുന്ന നൂഡിൽസ്, ചിക്കന്‍ ഫ്രൈ, ക്യാരറ്റ്, കാപ്സിക്കാം എന്നിവയിട്ട് ഇളക്കി, അതിലേക്ക് ബാക്കി വന്ന നൂഡിൽസ് എണ്ണയിൽ വറുത്ത് മുകളിൽ വിതറുക.
















