വായിൽ കപ്പലോടും സ്വാദിൽ ഒരു മീൻ അച്ചാർ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- മീൻ – 1 കിലോ
- നല്ലെണ്ണ – 1/2 ലിറ്റർ
- കടുക് – 2 സ്പൂൺ
- ചുവന്ന മുളക് – 3 എണ്ണം
- മഞ്ഞൾ പൊടി – 1 സ്പൂൺ
- മുളക് പൊടി – 4 സ്പൂൺ
- കായ പൊടി – 1 സ്പൂൺ
- കുരുമുളക് പൊടി – 2 സ്പൂൺ
- ഉപ്പ് – 2 സ്പൂൺ
- കറിവേപ്പില – 2 തണ്ട്
- വിനാഗിരി – 4 സ്പൂൺ
- ഇഞ്ചി – 3 സ്പൂൺ
- വെളുത്തുള്ളി – 3 സ്പൂൺ
- പുളി – 1/4 കപ്പ്
- പച്ചമുളക് – 4 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് കടുക്, ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ശേഷം അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകു പൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച മീന് എണ്ണയിലേക്ക് വറുത്ത് എടുത്തതിന് ശേഷം ഈ മിക്സിലോട്ട് ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക. മസാലകൾ എല്ലാം എണ്ണയിൽ തന്നെ നന്നായി മൂത്ത് ഫിഷിന്റെ കൂടെ നല്ലപോലെ ഇളകി യോജിപ്പിച്ച് കിട്ടണം.
കുറച്ച് വിനാഗിരി കൂടെ ചേർത്ത് കറിവേപ്പിലയും ചേർത്ത് ചെറിയ തീയിൽ അടച്ചുവെച്ച് എണ്ണ തെളിഞ്ഞു വരുന്നത് വരെ അടച്ചുവെച്ച് വേവിച്ചെടുക്കുക. ഇതിലേക്ക് നല്ല കട്ടി ആയിട്ടുള്ള പുളി വെള്ളവും കൂടി ചേർത്തു കൊടുത്ത് വേണം ഇളക്കി യോജിപ്പിച്ച് എടുക്കേണ്ടത്. പുളിവെള്ളം ചേർക്കുന്നതിന് പകരം പുളി അതിലേക്ക് ചേർത്ത് നല്ലപോലെ വേവിച്ചു വറ്റിച്ചെടുത്താലും മതിയാകും.