ഇനി മധുരം കഴിക്കാൻ തോന്നുമ്പോൾ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ. വായിൽ അലിഞ്ഞുപോകും സ്വാദിൽ രുചികരമായ ക്യാരറ്റ് ഹൽവ തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ക്യാരറ്റ് – 5 എണ്ണം (ഗ്രേറ്റ് ചെയ്തത്)
- നെയ്യ് – 6 സ്പൂൺ
- പാൽ – 3 കപ്പ്
- പഞ്ചസാര – ആവശ്യത്തിന്
- ഏലയ്ക്ക പൊടിച്ചത് – 2 സ്പൂൺ
- കശുവണ്ടി – 10 എണ്ണം
- ബദാം – 1 പിടി
തയ്യാറാക്കുന്ന വിധം
പാൻ ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ഒഴിക്കുക. ശേഷം ഗ്രേയ്റ്റ് ചെയ്ത് വച്ചിരിക്കുന്ന ക്യാരറ്റ് പാനിലേക്ക് ഇടുക. അഞ്ച് മിനുട്ട് നേരം നന്നായി ഇളക്കി വേവിക്കുക. ശേഷം കാരറ്റിന്റെ നിറം മാറാൻ തുടങ്ങും. ഇതിലേക്ക് പാൽ ഒഴിക്കുക. ശേഷം പാൽ വറ്റുന്നത് വരെ ക്യാരറ്റ് വേവിച്ച് എടുക്കുക. ശേഷം പഞ്ചസാരയും ഏലക്കാപ്പൊടിയും ടീസ്പൂൺ നെയ്യും ചേർത്ത് നന്നായി ഇളക്കുക. ശേഷം അൽപം വെള്ളം ഒഴിച്ച് ഇളകി കൊടുക്കുക. വെള്ളം വറ്റുന്നത് വരെ ഇളക്കികൊണ്ടേ ഇരിക്കുക. ശേഷം നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും ബദാമും ഇതിലേക്ക് ചേർക്കുക. രണ്ട് ടീസ്പൂൺ നെയ്യും ചേർത്ത ശേഷം തീ ഓഫ് ചെയ്യുക.