വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ നല്ല നാടൻ നെയ്യപ്പം തയ്യാറാക്കിയാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പച്ചരി – 2 കിലോ (4 മണിക്കൂർ കുതിർത്ത് എടുക്കുക)
- ശർക്കര – 1 1/2 കിലോ (1/2 ഗ്ലാസ് വെള്ളത്തിൽ ഉരുക്കി എടുക്കുക)
- മൈദ – 1 1/2 കിലോ
- വെളിച്ചെണ്ണ – 2 കിലോ
- ജീരകം – 2 1/2 സ്പൂൺ
- ഏലക്ക – 25
- ചെറിയ ഉള്ളി – 1/2 കഷ്ണം
- ഉപ്പ് – 50 ഗ്രാം
- തേങ്ങ ചിരവിയത് – 2 വലുത്
തയ്യാറാക്കുന്ന വിധം
ഉരുക്കിയെടുത്ത ശർക്കരപാനി ചൂടറിയാൽ തേങ്ങ, പച്ചരി, ജീരകം, ചെറിയ ഉള്ളി, ഏലക്ക, ഉപ്പ് എല്ലാംകൂടി തരിതരിപ്പായി അരച്ചെടുക്കുക. ഇതിൽ 3 ഗ്ലാസ് മാവ് മാത്രം നന്നായി അരച്ച് ചേർത്ത് കൂടെ മൈദ ചേർത്ത് കലക്കി എടുക്കാം. ഇഡലി മാവിന്റെ പരുവത്തിൽ ഇനി 1to 4 മണിക്കൂർ മൂടി വച്ച് കട്ടി കൂടുതൽ ആണെങ്കിൽ കുറച്ചു ചെറുചൂടുവെള്ളം ചേർക്കാം. ചൂടോടെ ചുട്ടെടുക്കാം.