ന്യൂഡല്‍ഹി: ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇറാന്‍ ആണവായുധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്ന യു എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചാണ് ട്രംപ് ഈ ആക്രമണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖ് യുദ്ധകാലത്തെ നുണകളെ ഇത് ഓര്‍മിപ്പിക്കുന്നു. അന്ന് വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷനെക്കുറിച്ചുള്ള നുണകളും ഇപ്പോള്‍ ആണവായുധങ്ങളും ആണെന്ന വ്യത്യാസം മാത്രം. സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ ആഗോളതലത്തില്‍ ആയിരിക്കും – ഇന്ത്യയ്ക്കുള്‍പ്പെടെ, എം എ ബേബി പറഞ്ഞു.
















