തിരുവനന്തപുരം: തനിക്കെതിരായ എബിവിപി പ്രതിഷേധം രാജ്ഭവന്റെ നിർദേശപ്രകാരമാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.
രാജ്ഭവനിലെ രണ്ട് ആർഎസ്എസുകാരാണ് ഇതിന് പിന്നിൽ. ഇന്നലെ തന്‍റെ വാഹനത്തിലെ ദേശീയപതാക പ്രതിഷേധക്കാർ കീറി. എന്തിനാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് സമരക്കാർ ഇതുവരെ പറഞ്ഞിട്ടില്ല. ആവശ്യം പറഞ്ഞാലെ പ്രതിഷേധക്കാരുമായി ചർച്ചനടത്താൻ കഴിയൂവെന്നും വി.ശിവൻകുട്ടി പറഞ്ഞു.
നേമത്ത് ഉണ്ടായ പ്രതിഷേധം ബിജെപി അക്കൗണ്ട് പൂട്ടിച്ചതിലെ വൈരാഗ്യം. അതിൽ രാജ്ഭവനിലെ രണ്ട് ആർ എസ് എസുകാർക്ക് പങ്കുണ്ട്.അവരാണ് ഗവർണർക്ക് ഉപദേശം കൊടുക്കുന്നത്.എന്താണ് ആവശ്യം എന്നത് എബിവിപി നിവേദനം നൽകട്ടെ.അത് പരിശോധിക്കാമെന്നും ഭാരതംബ വിഷയത്തിൽ ഒഴികെ ബാക്കി എല്ലാം ചർച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.
താനൊരിക്കലും സമരത്തിന് എതിരല്ല,പക്ഷേ അതിനൊരു ന്യായവും നീതിയും വേണ്ടേയെന്നും മന്ത്രി ചോദിച്ചു.