കരളിന്റെ ആരോഗ്യം നശിക്കാന്‍ മദ്യപാനം മാത്രമല്ല മറ്റുചില ഘടകങ്ങൾകൂടിയുണ്ട്.മറ്റ് അസുഖങ്ങള്‍ക്ക് മരുന്നുകഴിക്കുന്നവരാണോ നിങ്ങള്‍, പ്രത്യേകിച്ചും വേദന സംഹാരികൾ? അമിതമായി മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ കരളിനെ ബാധിക്കുവാനുള്ള സാധ്യത ഏറെയാണ്.
കൊഴുപ്പ് കൂടിയ ഭക്ഷണം (Fat rich Food): കൊഴുപ്പുകൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമിതമായി കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തെ പ്രതികൂലമാ.യി ബാധിക്കും. ഫ്രൈ ചെയ്തതും പ്രൊസസ് ചെയ്തതും ആയ ഭക്ഷണങ്ങള്‍ കരളിന് അധിക ജോലി നല്‍കും. അധിക കൊഴുപ്പ് കരളില്‍ ശേഖരിച്ചുവയ്ക്കപ്പെടുകയും ചെയ്യും.
ഉറക്കമില്ലായ്മ (Sleeplessness): നിങ്ങള്‍ക്ക് ശരിയാം വിധം ഉറക്കം ലഭിക്കുന്നില്ലേ… എങ്കില്‍ ശ്രദ്ധിക്കണം. നിങ്ങളുടെ കരളിന്റെ ആരോഗ്യം പ്രശ്‌നത്തിലാകാന്‍ സാധ്യതയുണ്ട്. കൃത്യമായ ഒരു ഉറക്ക ശീലവും ഭക്ഷണ ശീലവും കരളിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
ജീവിത ശൈലി (Lifestyle): എല്ലാ അവയവങ്ങളേയും ബാധിക്കുന്നതുപോലെ നിങ്ങളുടെ മോശം ജീവിത ശൈല കരളിനേയും ബാധിക്കും. കൃത്യവും ആരോഗ്യപരവും ഒരു ആരോഗ്യശൈലി പുലര്‍ത്താന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം.
കൃത്യമല്ലാത്ത ഭക്ഷണം (Irregular Meals): കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക എന്നത് പുതിയ കാലത്ത് ആരും ചെയ്യാത്ത ഒരു കാര്യമാണ്. ഇതും നിങ്ങളുടെ കരളിന്റെ ആരോഗ്യത്തെ ബാധിക്കും. ഇതിലും ശ്രദ്ധ ചെലുത്തണം.