ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തിൽ കനത്ത നാശനഷ്ടം. ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ യുഎസും പങ്കാളിയായി. ആക്രമണത്തിൽ ടെല്‍ അവീവില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കനത്ത നാശനഷ്ടമുണ്ടായതായാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്. ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളം കൂടി ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ പറഞ്ഞു.
ആക്രമണത്തിൽ പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നൽകി. കൂടാതെ ഇറാന്റെ വിവിധയിടങ്ങളില്‍ കനത്ത ബോംബാക്രമണം നടത്തിയതായി ട്രംപ് സ്ഥിതീകരിച്ചു. സമാധാനം അല്ലെങ്കില്‍ ദുരന്തം ഇതിലൊന്നേ സാധ്യമാകൂവെന്നും ഇറാന് നല്‍കിയ മുന്നറിയിപ്പില്‍ ട്രംപ് വ്യക്തമാക്കി.
ഇറാനും ഇസ്രയേലും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ ഇടപെട്ട് ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം നടത്തിയിരിക്കുന്നത്.
STORY HIGHLIGHT: iran attack in israel