അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റിത്തുടങ്ങി. വിമാനത്തിന്റെ ഭാഗങ്ങൾ അഹമ്മദാബാദ് വിമാനത്താവളത്തിലെ ഗുജറാത്ത് സ്റ്റേറ്റ് ഏവിയേഷന്‍ ഇന്‍ഫ്രാസ്റ്റ്രക്ചര്‍ കമ്പനിയുടെ ആസ്ഥാനത്തേക്കാണ് മാറ്റുന്നത്. അവശിഷ്ടങ്ങള്‍ പൂർണ്ണമായും നീക്കംചെയ്യാന്‍ 48 മുതല്‍ 72 മണിക്കൂര്‍വരെ വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ആയിരിക്കും വിമാനഭാഗങ്ങള്‍ സൂക്ഷിക്കുക.
വിമാന അപകടത്തേക്കുറിച്ച് എഎഐബിക്ക് പുറമെ യുഎസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷിക്കുന്നുണ്ട്. അഹമ്മദാബാദില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് അടുത്തുള്ള മേഘാനി നഗറിലെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്ക് തകർന്ന് വീണത്. വിമാനാപകടത്തില്‍ യാത്രക്കാരടക്കം 270 ആളുകള്‍ മരിച്ചിരുന്നു.
STORY HIGHLIGHT: ahmedabad flight accident