ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബാങ്കുകളുടെ ലോക്കര്‍ സംവിധാനങ്ങള്‍ ആര്‍ബിഐയുടെ നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 2021 മുതല്‍ ഈ നിയമങ്ങളില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂക്ഷിക്കാന്‍ ബാങ്കുകള്‍ക്ക് അവകാശമില്ല. ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താനും ബാങ്കുകള്‍ക്ക് അധികാരമില്ല. എന്നാല്‍ ഉപഭോക്താവ് എന്തെങ്കിലും കൃത്രിമം കാണിക്കുകയോ വസ്തുക്കള്‍ മോഷണം പോവുകയോ ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം ബാങ്കുകള്‍ക്കായിരിക്കും.
ഖനനം ചെയ്‌തെടുത്തത് 299,000 ടണ്‍; ഭൂമിയില്‍ ബാക്കിയുള്ള സ്വര്‍ണം ഇത്രമാത്രം
ഉപഭോക്താക്കള്‍ക്ക് ബാങ്ക് നഷ്ടപരിഹാരം നല്‍കേണ്ടതായും വരും. ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകൊണ്ടാണ് ലോക്കറില്‍ സൂക്ഷിച്ച രേഖകള്‍ നഷ്ടപ്പെട്ടതെങ്കില്‍ വാര്‍ഷിക ലോക്കര്‍ വാടകയുടെ 100 മടങ്ങ് വരെ ബാങ്ക് ഉപഭോക്താവിന് കൊടുക്കേണ്ടിവരും. ഇത്തരത്തിലുള്ള എന്തെങ്കിലും ക്രമക്കേടുകള്‍ നടന്നാല്‍ ബാങ്ക് ഉറപ്പായും പരിശോധനകള്‍ നടത്തും. അന്വേഷണത്തില്‍ ബാങ്ക് ക്രമക്കേടിന് ഉത്തരവാദി അല്ലെങ്കില്‍ ബാങ്ക് ഉത്തരവാദിത്തം ഏറ്റെടുക്കുകയില്ല.
ഉടന്‍ തന്നെ പൊലീസില്‍ പരാതി കൊടുക്കണം. മാത്രമല്ല ബാങ്കില്‍ രേഖാമൂലമുള്ള പരാതി നല്‍കുകയും വേണം. ലോക്കറിരിക്കുന്ന ഏരിയയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ ബാങ്കിനോട് ആവശ്യപ്പെടണം. ഇനി ബാങ്കിന്റെ ഭാഗത്തുനിന്ന് വേണ്ട പ്രതികരണം ലഭിച്ചില്ല എങ്കില്‍ ആര്‍ബിഐയ്ക്ക് നേരിട്ട് പരാതി നല്‍കണം.
എല്ലാ ബാങ്കുകളുടെയും നിയമങ്ങള്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ലോക്കറുകള്‍ തുറക്കുന്നതിന് ഒരു നിശ്ചിത പരിധിയുണ്ട്. ആ പരിധി കഴിഞ്ഞാല്‍ ഓരോ തുറക്കലിനും നിശ്ചിത നിരക്ക് ഈടാക്കും. ലോക്കറിന്റെ വലിപ്പം പരിഗണിക്കാതെ എല്ലാവര്‍ഷവും 12 സന്ദര്‍ശനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അനുവദനീയമാണ്. ഓരോ ബാങ്കുകളുടെയും സ്ഥലങ്ങള്‍ അനുസരിച്ച് ഈ നിയമങ്ങളില്‍ അല്‍പ്പം മാറ്റങ്ങള്‍ വന്നേക്കാം.
ബാങ്ക് ലോക്കറുകള്‍ ഇരട്ട താക്കോല്‍ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു താക്കോല്‍ ഉപഭോക്താവിന്റെ കൈവശവും മറ്റൊന്ന് ബാങ്കില്‍ സൂക്ഷിക്കുന്ന മാസ്റ്റര്‍കീയും ആയിരിക്കും.
ലോക്കറിന്റെ വലിപ്പത്തെയും ബാങ്ക് ശാഖയുടെ ആസ്ഥാനത്തെയും ആശ്രയിച്ചാണ് ബാങ്ക് ലോക്കറിന്റെ വാര്‍ഷിക ഫീ തീരുമാനിക്കുക. നാല് തരത്തിലുളള ലോക്കറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. ചെറിയ ലോക്കറുകള്‍, ഇടത്തരം ലോക്കറുകള്‍, വലിയ ലോക്കറുകള്‍, അതിലും വലിയ ലോക്കറുകള്‍ എന്നിങ്ങനെ നാല് തരം ലോക്കറുകള്‍ ഉണ്ട്. മറ്റൊന്ന് ബാങ്ക് പ്രവര്‍ത്തിക്കുന്ന ശാഖയുടെ ആസ്ഥാനം കൂടി അനുസരിച്ചാണ് വാടക നിശ്ചയിക്കപ്പെടുന്നത്.