കൊല്ലം കുളത്തുപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ മനുഭവനില്‍ സാനുക്കുട്ടനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ വനത്തിനുളളിൽ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രണ്ടുദിവസം മുന്‍പാണ് സാനുക്കുട്ടന്‍ ഭാര്യ രേണുകയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയോടുളള സംശയം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കൊലപാതക ശേഷം പ്രതി ഒളിവിൽ ആയിരുന്നു. ഇതേതുടർന്ന് വനം വകുപ്പിന്‍റെ ഡോഗ് സ്ക്വാഡിന്‍റെ സഹായത്തോടെ പ്രതി സാനുക്കുട്ടനുവേണ്ടി വനമേഖലയിൽ ഇന്ന് വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
STORY HIGHLIGHT: kulathupuzha murder case
















