വന്ദേ ഭാരത് സ്‌ലീപ്പര്‍ ട്രെയിന്‍ ഉദ്ഘാടനത്തിനായി ഒരുങ്ങുകയാണ്.ജൂലൈ അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏകദേശം 30 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തുടനീളം നിരത്തില്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ സുപ്രധാന നാഴികക്കല്ലായിട്ടാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ നിര്‍മാണത്തെ നോക്കിക്കാണുന്നത്. സാധാരണ ട്രെയിനിനേക്കാള്‍ കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്താൻ സാധിക്കുമെന്നതും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നു എന്നതുമാണ് ഇതിൻ്റെ പ്രത്യേകതകള്‍.
രാജ്യത്ത് തന്നെ ആദ്യം വന്ദേഭാരത് സ്‌ലീപ്പര്‍ ട്രെയിൻ ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറും. തിരുവനന്തപുരം മുതല്‍ മംഗാലപുരം വരെയോ, തിരുവനന്തപുരം മുതല്‍ ബെംഗളൂരു വരെയോ ആയിരിക്കും സര്‍വീസ് നടത്തുക. ജൂലൈ അവസാനത്തോടെ ആദ്യ ട്രെയിൻ ട്രാക്കിൽ ഓടിത്തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ റൂട്ട്, നിരക്ക് തുടങ്ങിയ വിവരങ്ങള്‍ റെയിൽവേ ബോർഡ് തീരുമാനിച്ച് വരികയാണ്.
ദീര്‍ഘ ദൂര യാത്രകള്‍ക്കായി ആധുനികവത്കരിച്ച ട്രെയിനുകള്‍ നിരത്തിലിറക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. തിരുവനന്തപുരം- മംഗലാപുരം റൂട്ടുകള്‍ക്ക് പുറമെ തിരുവനന്തപുരം-ബെംഗളൂരു, കന്യാകുമാരി- ശ്രീനഗര്‍ തുടങ്ങിയ പുതിയ റൂട്ടുകളും തുടങ്ങാന്‍ റെയില്‍വേ ആസൂത്രണം ചെയ്‌തിട്ടുണ്ട്.
160 കിലോമീറ്റര്‍ വേഗതയിലാണ് ഈ ട്രെയിന്‍ ഓടുന്നത്. പുതിയ സ്ലീപ്പര്‍ ട്രയിനിന് 823 യാത്രക്കാരെ വഹിക്കാന്‍ കഴിയും. ഇതില്‍ എസി 3 ടയറില്‍ 611 സീറ്റുകളും എസി 2 ടയറില്‍ 188 സീറ്റുകളും ഫസ്‌റ്റ് ക്ലാസ് എസിയില്‍ 24 സീറ്റുകളും ഉള്‍പ്പെടുന്നു. തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേക്ക് 8 മണിക്കൂര്‍ 40 മിനിറ്റില്‍ എത്തിച്ചേരാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സാധാരണ ട്രെയിനുകളില്‍ 15 മണിക്കൂറിലധികം സമയം വേണം. വന്ദേ ഭാരത് സ്ലീപ്പര്‍ എത്തുന്നതോടെ യാത്രാ സമയം കുത്തനെ കുറയും.
കേരളത്തിലെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിൻ്റെ പ്രധാന സവിശേഷതകള്‍
ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കേരള വന്ദേഭാരത് സ്ലീപ്പര്‍ ട്രയിന്‍ നിര്‍മിച്ചിരിക്കുന്നത്. സവിശേഷതകള്‍ അറിയാം…
യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍
അറിയിപ്പുകള്‍ നല്‍കാനായി പ്രത്യേക സംവിധാനങ്ങള്‍
സുരക്ഷയ്ക്കായി ഇൻ്റീരിയര്‍ ഡിസ്പ്ലേ പാനലുകളും നിരീക്ഷണ ക്യാമറകളും
മെച്ചപ്പെട്ട ഓണ്‍ബോര്‍ഡ് സേവനത്തിനായി മോഡുലാര്‍ പാന്‍ട്രികള്‍
ഭിന്നശേഷിയുള്ള യാത്രക്കാര്‍ക്കായി പ്രത്യേക ബെര്‍ത്തുകളും ടോയ്‌ലെറ്റുകളും
സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള കവച് ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങള്‍
ഫസ്‌റ്റ് എസി കോച്ചുകളില്‍ യാത്രക്കാര്‍ക്കായി ചൂടുവെള്ളം
പ്രീമിയം യാത്ര അനുഭവം, വേഗത, സുരക്ഷ, സൗകര്യം എന്നിവയാണ് ഈ നൂതന സ്ലീപ്പര്‍ ട്രെയിന്‍ ലക്ഷ്യമിടുന്നത്.