പോയ വാരം ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയെ (Mukesh Ambani) സംബന്ധിച്ച് നേട്ടത്തിന്റേതായി മാറി. ജൂൺ 16 മുതൽ 20 വരെ കേവലം 5 ദിവസങ്ങൾ കൊണ്ട് 50,070.14 കോടി രൂപയുടെ ആസ്തി വർധനയാണ് അംബാനിക്കുണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ (Reliance Industries) മാർക്കറ്റ് വാല്യുവേഷൻ കുതിച്ചു കയറിയതാണ് നേട്ടമായി മാറിയത്. ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഇപ്പോഴത്തെ മാർക്കറ്റ് ക്യാപ് 19,80,033.60 കോടി രൂപയാണ്.
കഴിഞ്ഞ വാരം മാത്രം ബെഞ്ച്മാർക്ക് സൂചികയായ ബി.എസ്.ഇ സെൻസെക്സ് 1,289.57 പോയിന്റുകളാണ് കുതിച്ചു കയറിയത്. വാരാന്ത്യത്തിൽ മികച്ച നേട്ടത്തിലാണ് നിഫ്റ്റിയും, സെൻസെക്സും വ്യാപാരം ക്ലോസ് ചെയ്തത്. ഇത്തരത്തിൽ പോസിറ്റീവായ വിപണി വികാരം റിലയൻസ് അടക്കമുള്ള മുൻനിര കമ്പനികൾക്കും നേട്ടമായി മാറുകയായിരുന്നു. പോയ വാരം മാത്രം റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വില 2.51% ഉയർന്നു. എൻ.എസ്,ഇയിൽ വെള്ളിയാഴ്ച്ച 1,464.10 രൂപയിലാണ് ക്ലോസിങ് നടന്നിരിക്കുന്നത്