കുട്ടികൾക്കു മാത്രല്ല, മുതിർന്നവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് ഐസ്‌ക്രീം. ഇപ്പോഴും സുലഭമായി ലഭിക്കുന്ന മാങ്ങ കൊണ്ട് ഒരു കിടിലൻ രുചികരമായ മാംഗോ ഐസ്‌ക്രീം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
ഫ്രെഷ് ക്രീം – 2 കപ്പ്
മിൽക്ക് പൗഡർ – 1/2 കപ്പ്
പഞ്ചസാര – 1/4 കപ്പ്
മാംഗോ പൾപ്പ് – 1 1/2 കപ്പ് (1 കപ്പ് മാമ്പഴം + പഞ്ചസാര)
മാംഗോ എസെൻസ് – 1 ടീസ്പൂൺ (ഓപ്ഷണൽ)
യെല്ലോ ഫുഡ് കളർ – 2 തുള്ളി (ഓപ്ഷണൽ)
മാംഗോ കഷ്ണങ്ങൾ – 1 കപ്പ്
തയ്യാറാക്കുന്ന വിധം
ഫ്രെഷ് ക്രീം നന്നായി അടിച്ചു സോഫ്റ്റ് ആക്കുക. ഒരു കപ്പ് മാമ്പഴവും പഞ്ചസാരയും ചേർത്ത് മാംഗോ പൾപ്പ് തയ്യാറാക്കുക. തയ്യാറാക്കിയ ഈ മാംഗോ പൾപ്പ്, മിൽക്ക് പൗഡർ, പഞ്ചസാര, എസെൻസ്, ഫുഡ് കളർ എന്നിവ ചേർത്ത് ഇനിയും 2 മിനിറ്റ് അടിക്കുക. ഇതിലേക്ക് മാംഗോ കഷ്ണങ്ങൾ ചേർത്ത് കുറച്ച് ടോപ്പിംഗിനായി മാറ്റിവയ്ക്കുക. ഇനി ക്രീം മിശ്രിതം ഒരു കണ്ടെയിനറിൽ ഒഴിക്കുക. ഇതിന് മുകളിൽ മാംഗോ പൾപ്പും മാംഗോ കഷണങ്ങളും ചേർക്കുക. ശേഷം കണ്ടെയിനർ നന്നായി മൂടി 6-7 മണിക്കൂർ ഫ്രീസറിൽ വെക്കുക. സ്വാദിഷ്ടമായ മാംഗോ ഐസ്ക്രീം തയ്യാർ.
STORY HIGHLIGHT : mango ice cream
















