നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണലിന് മുന്നോടിയായി സ്ട്രോങ് റൂം തുറന്നു. എട്ട് മണി മുതൽ വോട്ടണ്ണൽ ആരംഭിക്കും.ചുങ്കത്തറ മാർത്തോമ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്.
ഒരു റൗണ്ടിൽ 14 വോട്ടിങ്ങ് മെഷിനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയാകും. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിന് 4 ടേബിളുകളും , സർവീസ് പോട്ടുകൾ എണ്ണുന്നതിനായി ഒരു ടേബിളും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.46 ബൂത്തുകൾ ഉള്ള വഴിക്കടവ് പഞ്ചായത്ത് എണ്ണി തീരാൻ മൂന്ന് റൗണ്ടുകൾ വേണ്ടി വരും.
174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത് . പോസ്റ്റൽ വോട്ട് , സർവീസ് വോട്ട് എന്നിവ വഴി 1402 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആകെ വോട്ടുകളുടെ എണ്ണം 1,76,069.