നിലമ്പൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. കുറച്ച് നേരം കൂടി കാത്തിരുന്നാൽ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടൻ ഷൗക്കത്ത്. പിവി അൻവറിന്റെ ക്രോസ് വോട്ടിങ് ആരോപണത്തിന് മറുപടിയില്ലെന്നും പല കാര്യങ്ങളും മാറിമാറി പറയുന്നുണ്ടെന്നും അദേഹം പ്രതികരിച്ചു. മുഴുവന്‍ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.
കേരളം ഉറ്റുനോക്കുന്ന ഒന്നാണ് ഈ തെരഞ്ഞെടുപ്പ്. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടി നിലമ്പൂരുകാർ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. അന്‍വര്‍ പറഞ്ഞ ഒന്നിനും ഞാനിതുവരെ മറുപടി പറയില്ല. ക്രോസ് വോട്ട് ആരോപണത്തിലും അൻവറിന് മറുപടിയില്ല. യുഡിഎഫിനാണ് വിജയമെന്ന് മറ്റുള്ളവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. കണക്കില്‍ വളരെ മോശമാണ്.എന്നാലും ഏഴ് പഞ്ചായത്തിലും നഗരസഭയിലും ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷ- അദ്ദേഹം പറഞ്ഞു.