നിർണായകമായ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ആദ്യഫലസൂചനകൾ വന്നുതുടങ്ങി. എണ്ണിത്തുടങ്ങിയപ്പോൾ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ആണ് ലീഡ് ചെയ്യുന്നത്. വഴിക്കടവ് പഞ്ചായത്തിലെ ഫലങ്ങൾ എണ്ണിത്തുടങ്ങിയപ്പോഴാണ് ആര്യാടൻ ഷൗക്കത്ത് മുന്നിൽ നിൽക്കുന്നത്. 1244 വോട്ടിനാണ് ഷൗക്കത്ത് മുന്നിൽ നിൽക്കുന്നത്. തൊട്ട് പിന്നിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജ് ആണുള്ളത്.
എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടിന് ശേഷമാണ് ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങിയത്. ഒരു റൗണ്ടിൽ 14 വോട്ടിങ്ങ് മെഷീനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയാകും. ചുങ്കത്തറ മാർത്തോമ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്.. ഏഴരയോടെ സ്ട്രോങ് റൂം തുറന്നു.
174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. പോസ്റ്റൽ വോട്ട് , സർവീസ് വോട്ട് എന്നിവ വഴി 1402 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്. 46 ബൂത്തുകൾ ഉള്ള വഴിക്കടവ് പഞ്ചായത്ത് എണ്ണി തീരാൻ മൂന്ന് റൗണ്ടുകൾ വേണ്ടി വരും.