നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. രാവിലെ 7.30ന് സ്ട്രോങ് റൂം തുറന്നു. എട്ടുമണിക്ക് തന്നെ വോട്ടിങ് ആരംഭിച്ചു.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ആദ്യ ഘട്ടത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ആണ് മുന്നിൽ നിൽക്കുന്നത്. തൊട്ട് പിന്നിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജ് ഉണ്ട്.
ആദ്യ രണ്ട് റൗണ്ടിൽ ഷൗക്കത്തിന് 1239 വോട്ടിന്‍റെ ലീഡാണ് ലഭിച്ചത്. ആദ്യ റൗണ്ടിൽ 419 വോട്ടിന്‍റെ ലീഡാണ് ലഭിച്ചത്. 3614 വോട്ടാണ് ഷൗക്കത്ത് ആദ്യ റൗണ്ടിൽ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് 3195 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ 1588 വോട്ടും നേടി. ബിജെപി സ്ഥാനാര്‍ഥി മോഹൻ ജോർജ് 401 വോട്ടും ആദ്യ റൗണ്ടില്‍ നേടി.
രണ്ടാം റൗണ്ടിൽ ഷൗക്കത്ത് 7663 വോട്ടും സ്വരാജ് 6444ഉം അൻവർ 2866ഉം ബിജെപി 1148ഉം വോട്ടും നേടി. 820 വോട്ടിന്‍റെ ലീഡാണ് രണ്ടാം റൗണ്ടിൽ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.
















