നിലമ്പൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്ത് മുന്നിട്ട് നിൽക്കുന്നുവെങ്കിലും യുഡിഎഫ് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായിട്ടില്ല.വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളില്‍ യുഡിഎഫ് പ്രതീക്ഷിച്ച ഭൂരിപക്ഷം ആര്യാടന്‍ ഷൗക്കത്തിന് ലഭിച്ചില്ല.ഈ പഞ്ചായത്തുകളില്‍ പി വി അന്‍വര്‍ വലിയ തോതില്‍ വോട്ടുകള്‍ വാരിക്കൂട്ടി.മാത്രമല്ല, 14 ശതമാനത്തോളം വോട്ട് നേടിയാണ് പി വി അൻവർ സാന്നിദ്ധ്യമറിയിക്കുന്നത്. പോസ്റ്റല്‍ വോട്ടും വഴിക്കടവും എണ്ണിയപ്പോൾ തന്നെ അൻവർ വോട്ട് പിടിച്ചത് നിർണായകമായി.
ആദ്യ നാലു റൗണ്ടുകളില്‍ അയ്യായിരത്തിനു മുകളില്‍ ഭൂരിപക്ഷമാണ് യുഡിഎഫ് കണക്കുകൂട്ടിയിരുന്നത്. വഴിക്കടവ് പഞ്ചായത്തില്‍ രണ്ടായിരത്തിനടുത്ത് ഭൂരിപക്ഷമാണ് ഷൗക്കത്തിനുള്ളത്. ഈ പഞ്ചായത്തുകളിലെ മുസ്ലിം ലീഗ് വോട്ടുകള്‍ വ്യാപകമായി അന്‍വര്‍ ലഭിച്ചു.
വഴിക്കടവിലെ മൂന്നു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഷൗക്കത്തിന് 1449 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഷൗക്കത്തിന്. ഷൗക്കത്ത് 11110 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് 9661 വോട്ടുകള്‍ നേടി. അതേസമയം, പി വി അന്‍വര്‍ പെട്ടിയിലാക്കിയത് 4119 വോട്ടുകളാണ്.
വോട്ടെണ്ണലിന്‍റെ ആദ്യ എട്ടു റൗണ്ടുകളില്‍ വലിയ ഭൂരിപക്ഷമാണ് യുഡിഎഫ് ക്യാംപ് കണക്കുകൂട്ടിയത്. തുടര്‍ന്നുള്ള റൗണ്ടുകളില്‍ എല്‍ഡിഎഫ് മുന്നേറ്റത്തിനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍, ആദ്യ റൗണ്ടുകളില്‍ അന്‍വര്‍ നേടുന്നത് യുഡിഎഫ് വോട്ടുകളാണെന്നത് ഷൗക്കത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്.