രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നിരിക്കുകയാണ്. കേരളത്തിലെ നിലമ്പൂര്‍, വെസ്റ്റ് ബംഗാളിലെ കാളിഗഞ്ച്, ഗുജറാത്തിലെ കാദി, വിസാവദര്‍, പഞ്ചാബിലെ ലുധിയാന വെസ്റ്റ് തുടങ്ങി നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
നിലമ്പൂർ നിയമസഭാ മണ്ഡലത്തിലായിരുന്നു ഏറ്റവും ഉയർന്ന പോളിങ് ശതമാനം (75.27%) രേഖപ്പെടുത്തിയത്, ഏറ്റവും കുറവ് പഞ്ചാബിലെ ലുധിയാന വെസ്റ്റിലാണ് (51.33 ശതമാനം). കാദിയിൽ 57.91 ശതമാനവും വിസവദറിൽ (56.89 ശതമാനം), കാളിഗഞ്ച് (73.36 ശതമാനം) എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്.
എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നായിരുന്നു ഗുജറാത്ത്, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലെ ഓരോ സീറ്റിലും ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്. രണ്ട് എംഎൽഎമാരുടെ രാജിയെത്തുടർന്ന് നിലമ്പൂരിലും ഗുജറാത്തിലെ മറ്റൊരു സീറ്റിലും ഉപതെരഞ്ഞെടുപ്പ് നടന്നു. ഓരോ മണ്ഡലത്തിലെയും ഫലം അറിയാം..
ഇപ്പോഴത്തെ ട്രെൻഡ്
കാദിയിൽ ബിജെപി മുന്നില്‍
വിസാവദറിൽ എഎപി മുന്നില്‍
നിലമ്പൂരിൽ കോൺഗ്രസ് മുന്നില്‍
കാളിഗഞ്ചിൽ തൃണമൂൽ കോൺഗ്രസ് മുന്നില്‍
ലുധിയാന വെസ്റ്റിൽ എഎപി മുന്നില്‍