വോട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ യു ഡി എഫ് മികച്ച ഭൂരിപക്ഷം നിലനിർത്തുന്നു. എം സ്വരാജിൻ്റെ ജന്മനാട്ടിൽ പോലും യു ഡി എഫിനാണ് മുന്നേറ്റം. പോത്തുകല്ല് പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നേരിയ മുൻതൂക്കം സ്വരാജിനാണ്. 146 വോട്ടിൻ്റെ ലീഡാണ് ഒൻപതാം റൗണ്ടിൽ സ്വരാജ് നേടിയത്. ആയിരം വോട്ട് ലീഡ് പ്രതീക്ഷിച്ച സ്ഥലത്താണ് വെറും 146 വോട്ടിൻ്റെ ലീഡ് നേടിയത്. ആകെ ലീഡ് നിലയിൽ ഇപ്പോഴും ഷൗക്കത്ത് മുന്നിലാണ്. അയ്യായിരത്തിലേറെ ലീഡ് ഷൗക്കത്തിനുണ്ട്.വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തിൽ പോലും എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന് ഒന്നാം സ്ഥാനത്ത് എത്താനായില്ല. ആദ്യഘട്ടത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എം സ്വരാജിന് പകരം പി വി അൻവർ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ലീഡ് നില പുറത്തുവന്നതോടെ യു ഡി എഫ് പ്രവർത്തകർ ആഘോഷം തുടങ്ങി. ഒരു വർഷത്തിനുള്ളിൽ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഈ ഫലം മുന്നണികൾക്ക് നിർണായകമാണ്. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.