റവയുണ്ടോ വീട്ടില്‍ ? മധുരംകിനിയും ഗുലാബ് ജാമുന്‍ സിംപിളായി വീട്ടിലുണ്ടാക്കാം. നല്ല ടേസ്റ്റി ഗുലാബ് ജാമുന്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകൾ
റവ- 1 കപ്പ്
പഞ്ചസാര – 1.5 കപ്പ്
നെയ്യ്- 1 ടീസ്പൂണ്‍
പാല്‍ – 1.5 കപ്പ്
ചെറുനാരങ്ങ നീര്- അര ടീസ്പൂണ്‍
ഏലക്കായ പൊടിച്ചത്- അര ടീസ്പൂണ്‍
വെള്ളം – 1 കപ്പ് (സിറപ്പിനായി)
സണ്‍ ഫ്‌ലവര്‍ ഓയില്‍
പിസ്ത – ഗര്‍ണിഷ് ചെയ്യാന്‍
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്ത് മീഡിയം തീയില്‍ വയ്ക്കുക. നന്നായി തിളച്ച് വരുമ്പോള്‍ നാരങ്ങ നീര്, ഏലക്കായ പൊടിച്ചത് എന്നിവ ചേര്‍ക്കുക. ഒരുപാട് കട്ടിയാകാതെ പഞ്ചസാര പാനി തയ്യാറാക്കുക. ഒരു പാന്‍ വച്ച് അതിലേക്ക് റവ ലോ ഫ്‌ലൈമില്‍ 2-3 മിനിറ്റ് ചൂടാക്കുക. അതിലേക്ക് പാല്‍, നെയ്യ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി മാവ് പരുവം ആക്കുക. ചൂടാറിയ മാവ് നന്നായി കുഴച്ച് ആവശ്യമുള്ള രൂപത്തില്‍ ഉരുട്ടിയെടുക്കുക. അതിനുശേഷം സണ്‍ ഫ്‌ലവര്‍ എണ്ണയില്‍ മീഡിയം തീയില്‍ പൊരിച്ചെടുക്കുക. അത് നേരിട്ട് പഞ്ചസാര സിറപ്പിലേക്ക് ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിച്ചു തണുക്കാന്‍ വയ്ക്കുക.