നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ പി വി അന്‍വറിനെ തള്ളാതെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അന്‍വര്‍ ശക്തമായ ഫാക്‌ടറല്ല എങ്കിലും ചെറിയ ഫാക്‌ടറeണെന്ന് സണ്ണിജോസഫ് സമ്മതിച്ചു. അടഞ്ഞ വാതില്‍ തുറക്കാമല്ലോയെന്നു പറഞ്ഞ സണ്ണി ജോസഫ് അന്‍വറിൻ്റെ യുഡിഎഫ് പ്രവേശനം പര്‍ണമായി തള്ളാത്ത നിലാപാടാണ് ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഒരു പടി കൂടി കടന്ന് വാതില്‍ പണിയുന്നവര്‍ താക്കോല്‍ വയ്ക്കുന്നതെന്തിനാ, വേണമെങ്കില്‍ അടയ്‌ക്കാം, വേണമെങ്കില്‍ തുറക്കാം എന്നും സണ്ണി ജോസഫ് പറഞ്ഞു.
ബിജെപി സ്ഥാനാര്‍ഥി നേടിയതിനെക്കാള്‍ വോട്ട് അന്‍വര്‍ പിടിച്ചു എന്നത് യാഥാര്‍ഥ്യമാണ്. അന്‍വര്‍ അവിടെ 9 വര്‍ഷക്കാലം എംഎല്‍എ ആയിരുന്നു. അദ്ദേഹം രാജിവെച്ച പശ്ചാത്തലമുണ്ട്. സര്‍ക്കാരിനെതിരെ ശക്തമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് അദ്ദേഹം രാജിവെച്ചത്. അദ്ദേഹത്തിന് അവിടെ ബന്ധങ്ങളുണ്ട്. ജനങ്ങളുമായി ബന്ധമുണ്ടെന്ന് അദ്ദേഹം വോട്ടിലൂടെ തെളിയിച്ചു. അന്‍വറിൻ്റെ കാര്യം ചര്‍ച്ച ചെയ്‌ത് തീരുമാനിക്കും. തള്ളുമോ കൊള്ളുമോ എന്നത് ആലോചിച്ച് തീരുമാനിക്കും.
യുഡിഎഫ് കംഫര്‍ട്ടബിള്‍ മെജോറിറ്റിയില്‍ ജയിക്കും. ഭരണവിരുദ്ധ ജനവികാരത്തിൻ്റെ ശക്തമായ പ്രതിഫലനം തന്നെയാണ് പ്രകടമാകുന്നത്. എല്‍ഡിഎഫ് തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ച നിയോജക മണ്ഡലത്തില്‍ കംഫര്‍ട്ടബിളായിട്ടുള്ള ഒരു മാര്‍ജിനില്‍ യുഡിഎഫിൻ്റ സ്ഥാനാര്‍ഥി ജയിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.