നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് മികച്ച ലീഡ് നേടി. എൽ ഡി എഫിൻ്റെ ശക്തികേന്ദ്രങ്ങളിൽ പോലും ആര്യാടൻ ഷൗക്കത്ത് മികച്ച വോട്ട് ഷെയർ സ്വന്തമാക്കി. അതേസമയം, പി വി അൻവർ രാഷ്ട്രീയത്തിൽ തള്ളിക്കളയാനാവാത്ത ശക്തിയായി മാറിയെന്ന് തെളിയിച്ചു. എം സ്വരാജിന്റെ ജന്മനാട്ടിൽ പോലും യു ഡി എഫിനാണ് മുന്നേറ്റം. പോത്തുകല്ലിലും ആര്യാടൻ ഷൗക്കത്ത് മികച്ച ലീഡ് തുടരുകയാണ്. നിലവിൽ 8086 വോട്ടുകളുടെ ലീഡാണ് യുഡിഎഫ് സ്ഥാനാർഥി നേടിയത്.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എൽ.ഡി.എഫ് സ്ഥാനാർഥി എം സ്വരാജിന് ഒന്നാം സ്ഥാനത്ത് എത്താനായില്ല. ആദ്യഘട്ടത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എം സ്വരാജിന് പകരം പി വി അൻവർ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ലീഡ് നില പുറത്തുവന്നതോടെ യു ഡി എഫ് പ്രവർത്തകർ ആഘോഷം തുടങ്ങി. ഒരു വർഷത്തിനുള്ളിൽ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഈ ഫലം മുന്നണികൾക്ക് നിർണായകമാണ്. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.
120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 900 പോലീസുകാരെയാണ് മണ്ഡലത്തിൽ വിന്യസിച്ചിരിക്കുന്നത്.