ഇന്ന് സ്വർണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നവരാണോ? എന്നാൽ ഇന്നത്തെ വില വിവരങ്ങൾ അറിഞ്ഞിരിക്കൂ. സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ നേരിയ കുറവ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 73,880 രൂപയിൽ തുടരുകയായിരുന്നു. ഇന്ന് അതിൽ നിന്നും 40 രൂപ കുറഞ്ഞ് 73,840 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന്റെ വില 9,230 രൂപയായി.
ജൂൺ 20 ലെ സ്വർണവിലയിൽ 200 രൂപയുടെ വർധനവ് ഉണ്ടായിരുന്നു. അതിനുശേഷം രണ്ട് ദിവസം വില മാറ്റമില്ലാതെ തുടർന്ന്. ഇതിന് ശേഷമാണ് ഇന്ന് ഉണ്ടായ നേരിയ ഇടിവ്.
















