മീൻ പൊരിച്ചത് ഒട്ടുമിക്ക ആളുകൾക്കും ഇഷ്ട വിഭവം ആയിരിക്കും അല്ലെ. എന്നും ഒരേ രുചിയിൽ മീൻ പൊരിച്ചെടുക്കുന്നത് ഒന്ന് മാറ്റി പിടിച്ചാലോ? ഇന്ന് ഉച്ചയ്ക്ക് ഊണിന് എങ്ങനെ മീൻ പൊരിച്ച് നോക്കൂ.
ചേരുവകൾ
നെയ്മീൻ / ദശകട്ടിയുള്ള മീൻ
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി – 5 അല്ലി
കാന്താരി മുളക് /പച്ചമുളക് – 4 – 5 എണ്ണം
കുരുമുളക് – 1 ടേബിൾസ്പൂൺ
പെരുംജീരകം – 1ടീസ്പൂൺ
കറിവേപ്പില
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
വിനാഗിരി / നാരങ്ങാനീര് – 1ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിൽ വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് അരച്ച് മീനിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കാം. ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം. പ്രത്യേക മസാലയിൽ വറുത്തെടുത്ത നല്ല രുചിയുള്ള നെയ്‌മീൻ ഫ്രൈ തയാർ.