നിലമ്പൂരിലെ വോട്ടർമാരോട് കടപ്പെട്ടിരിക്കുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. നിലമ്പൂരിലേത് ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമയുള്ള വിജയം. ഒറ്റക്കെട്ടായി വലിയ തയ്യാറെടുപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല. അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെക്കുറിച്ചും അടൂർ പ്രകാശ് പ്രതികരിച്ചു. അടച്ച വാതിൽ തുറക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. യുഡിഎഫ് നേതൃത്വം കൂട്ടായി തീരുമാനമെടുക്കും. അൻവറിന്റെ ആരോപണങ്ങൾക്കും മറുപടിയില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
















