എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച നിലമ്പൂർ മണ്ഡലത്തിൽ മകൻ ആര്യാടൻ ഷൗക്കത്ത് എം എൽ എയായി.അതും രാജകീയമായ വിജയം. 11077 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഷൗക്കത്ത് നേടിയത്. നിലമ്പൂർ യൂഡിഎഫിന്റെ കോട്ടയായിരുന്നു, അതിലുപരി ആര്യാടൻ മുഹമ്മദിന്റെ കോട്ടയായിരുന്നു. എട്ട് തവണയാണ് അദ്ദേഹം ഇവിടെ നിന്ന് ജയിച്ച് കയറിയത്. പക്ഷെ ആ കോട്ട തകർക്കാൻ എൽഡിഎഫ് ഒരു തുറുപ്പ്ചീട്ടിറക്കി… പിവി അൻവർ എന്ന തുറുപ്പ് ചീട്ട്..അങ്ങനെകോൺഗ്രസ് കോട്ടക്ക് മുകളിൽ ഇടത് സ്വതന്ത്രൻ ചെങ്കൊടി പാറിച്ചു. രണ്ടാം തവണയും ആധികരിക വിജയത്തോടെ പിവി അൻവർ നിലമ്പൂരിൽ തന്‍റെ കസേര ഉറപ്പിക്കുകയായിരുന്നു. എന്നാൽ എഡിഎഫിനെ ട്രംകാർഡ്മുന്നണിക്ക് പുറത്ത് ചാടിയതോടെ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് എത്തുകയായിരുന്നു.
ഇത്തവണ കോൺഗ്രസ് കോട്ട തിരിച്ച് പിടിക്കാനിറങ്ങിയതാകട്ടെ മകൻ ആര്യാടനും.2016-ൽ അൻവർ തട്ടിയെടുത്ത വിജയം, ഇത്തവണ തിരിച്ചെടുത്ത് പിതാവിന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഷൗക്കത്ത്. ആര്യാടൻ മുഹമ്മദ് അവസാനം നേടിയ 5000 വോട്ടിന്റെ ഭൂരിപക്ഷത്തെ ഇരിട്ടിയിലധികമാക്കിയാണ് മകൻ കണക്ക് തീർത്തത്. ഇത് വാപ്പ ആഗ്രഹിച്ചിരുന്ന വിജയമാണ്, അത് നേടിയെടുക്കാനായതിൽ വലിയ ചാരിതാർത്ഥ്യമുണ്ടെന്നാണ് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചത്. വോട്ടെടുപ്പിന്റെ എല്ലാ ഘട്ടത്തിലും ആര്യാടൻ ഷൗക്കത്താണ് മുന്നിട്ടുനിന്നത്. എൽ.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും ആര്യാടൻ ഷൗക്കത്ത് മികച്ച വോട്ട് ഷെയർ സ്വന്തമാക്കി. എൽ.ഡി.എഫ്. സ്ഥാനാർഥി എം. സ്വരാജിന്റെ ബൂത്തിലും ആര്യാടൻ ഷൗക്കത്ത് ലീഡ് ഉയർത്തിയത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.
യു ഡി എഫ് സ്ഥാനാർഥി ഷൗക്കത്തിന് 77,737 വോട്ടും എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന് 66,660 വോട്ടുമാണ് ലഭിച്ചു. പി വി അൻവറിന് 19,760 വോട്ടും എൻ ഡി എ സ്ഥാനാർഥി മോഹൻ ജോർജിന് 8, 648 വോട്ടും നേടി. ഈ കണക്കുകൾ ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ടതാണ്. എം സ്വരാജിൻ്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ യു ഡി എഫിന് 800 വോട്ട് ലീഡ് ലഭിച്ചിട്ടുണ്ട്..
കഴിഞ്ഞ തവണ 506 വോട്ടിന് എൽ ഡി എഫ് ലീഡ് ചെയ്ത പഞ്ചായത്തായിരുന്നു പോത്തുകല്ല്. പഞ്ചായത്ത് ഭരിക്കുന്നത് എൽ ഡി എഫ് ആണ്. വഴിക്കടവിൽ മാത്രമാണ് യു ഡി എഫിന് പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാത്തത്. ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടൻ ഷൗക്കത്ത് ലീഡ് നേടി.
മൂത്തേടം പഞ്ചായത്ത്, വഴിക്കടവ് പഞ്ചായത്ത്, എം സ്വരാജിൻ്റെയും ഡി സി സി പ്രസിഡൻ്റ് വി എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിൽ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി. സി പി എം സ്വാധീനമേഖലയിലും ഷൗക്കത്ത് വോട്ട് വർധിപ്പിച്ചു എന്നതാണ് ശ്രദ്ധേയം. മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും യു ഡി എഫിന് ലീഡ് ലഭിച്ചു.