ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റ് നിർബന്ധിതമാണ്. ഇപ്പോൾ ഇതാ പുതിയ ഉത്തരവ് എത്തുന്നു ഹെൽമെറ്റ് മാത്രമല്ല ഇനി ഇരുചക്രവാഹനങ്ങളിൽ ആന്റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റവും നിര്‍ബന്ധമാക്കുന്നു. അടുത്ത വർഷം മുതലായിരിക്കും വാഹനങ്ങളിൽ എബിഎസ് നിർബന്ധിതമാക്കുന്നത്. ഇതിന് വാഹനത്തിന്റെ എഞ്ചിൻ ശേഷി പരിഗണിക്കുകയില്ല. എല്ലാ പുതിയ സ്‍കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും എബിഎസ് നിർബന്ധിതമാക്കുമെന്നാണ് റോഡ്ഗതാഗത ഹൈവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
നിലവിൽ 125 സിസിയിൽ കൂടുതല്‍ എഞ്ചിന്‍ ശേഷിയുള്ള വാഹനങ്ങൾക്കാണ് എബിഎസ് നിർബന്ധിതമായിട്ടുള്ളത്. യാത്രക്കാരന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ ബലമായി ബ്രേക്ക് ഇടുമ്പോഴോ ടയറുകള്‍ ലോക്ക് ചെയ്യപ്പെടുന്നത് തടയാന്‍ സഹായിക്കുന്ന സംവിധനമാണ് എബിഎസ്. ഈ സംവിധാനത്തിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യതകൾ കുറയുകയും ചെയ്യും.
സിംഗിൾ ചാനൽ, ഡ്യുവൽ ചാനൽ എന്നിങ്ങനെ രണ്ടു രീതിയിൽ എബിഎസ് ലഭ്യമാണ്. ഇതിൽ ഏതാണ് നിർബന്ധിതമാക്കാൻ പോകുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
content highlight: Two wheeler
















