ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളുമുള്ളപ്പോൾ യുഡിഎഫ് ജനഹൃദയം കവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന് ഷൗക്കത്തിന്റെ വിജയത്തിന് പിന്നാലെയാണ് സതീശന്റെ പ്രതികരണം. ഇത് യുഡിഎഫാണ്, ഒറ്റ പാർട്ടിയെ പോലെ പ്രവർത്തിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയെന്നും അദ്ദേഹം പറഞ്ഞു. 2026ൽ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരുമെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. 2011ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ധോണിയുടെയും 2022ല്‍ ഫുട്ബോൾ ലോകകപ്പ് ഉയർത്തിയ ലയണൽ മെസ്സിയുടെയും ചിത്രം കൂടെ പങ്കുവെച്ചാണ് വി ഡി സതീശൻ നിലമ്പൂരിലെ വിജയത്തിന്റെ സന്തോഷം പങ്കുവെച്ചത്.