നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിൽ പ്രതികരിച്ച് എകെ ആന്റണി.രണ്ടുവട്ടം തുടർച്ചയായി എൽഡിഎഫ് ജയിച്ച നിലമ്പൂരിൽ നാലാം വാർഷികം കഴിഞ്ഞ് നേതാക്കന്മാർ മൂന്നാംമൂഴം കാത്തിരിക്കുന്ന അവസരത്തിൽ നിലമ്പൂർ വഴി കേരളത്തിലെ ജനങ്ങൾ പിണറായി സർക്കാരിനെതിരെ വോട്ട് ചെയ്തിരിക്കുന്നുവെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആന്റണി അഭിപ്രായപ്പെട്ടു.തൻറെ സുഹൃത്തിൻറെ മകൻ ആര്യാടൻ ഷൗക്കത്തിനെ പ്രത്യേകമായി അഭിനന്ദിക്കുന്നു. തിരഞ്ഞെടുപ്പ് വിജയം വലിയ സന്ദേശമാണെന്നും ഇനി അങ്ങോട്ട് പിണറായി സർക്കാർ ‘കെയർടേക്കർ സർക്കാർ’ ആണ്. നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ കേരളത്തിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞു. ജനവിധി അതാണ്, ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഉജ്വലമായ വിജയത്തിൽ യുഡിഎഫ് നേതാക്കൾ അഹങ്കരിക്കരുതെന്ന ഉപദേശവും എ കെ ആന്റണി യുഡിഎഫ് നേതാക്കൾക്ക് നൽകി. കാരണം ഇത് യുഡിഎഫിന്റെ വിജയം മാത്രമല്ല. സർക്കാർ വിരുദ്ധവികാരം അലയടിപ്പിക്കുന്ന ജനങ്ങളുടെ വിജയമാണ്. ഇനി ആര് വിചാരിച്ചാലും എൽഡിഎഫ് കേരളത്തിൽ തിരിച്ചു വരില്ല. എൽഡിഎഫിന്റെ കേരളത്തിലെ അധ്യായം അടഞ്ഞു കഴിഞ്ഞിരിക്കുന്നു. മൂന്നാമൂഴത്തിന് ആരും സ്വപ്നം കാണേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.