എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന സെമിഫൈനലില്‍ മിന്നും വിജയം നേടിയ യുഡിഎഫിന്റെ ലക്ഷ്യം ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ്. എല്‍ഡിഎഫിനെയും അതുപോലെ സിപിഎമ്മിനെയും വരിഞ്ഞുകെട്ടി നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും പുറത്തേക്കെറിഞ്ഞത് എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളായിരുന്നു. കൃത്യമായ അജണ്ട സെറ്റ് ചെയ്ത് ഗ്രൗണ്ട് വര്‍ക്ക് നടത്തി വോട്ടിങ് മെഷീനില്‍ മതേതര വിശ്വാസികളെ കൊണ്ട് കൈപ്പത്തി ചിഹ്നത്തില്‍ കുത്തിച്ചതില്‍ കെ.സി വേണുഗോപാല്‍ എന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ പങ്ക് മാറ്റുള്ളതായി മാറി. അന്‍വര്‍ എന്ന ഫാക്ടറിനെക്കുറിച്ച് ചിന്തിക്കാതെ, മണ്ഡലം തിരച്ചു പിടിക്കാനുള്ള ചിട്ടയായ പ്രവര്‍ത്തമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം നിലമ്പൂരില്‍ യുഡിഎഫ് നടത്തിയത്. മതേതര വിശ്വാസികളെ ഒന്നിപ്പിക്കാനും കേന്ദ്ര സംസ്ഥാന ഭരണങ്ങള്‍ക്കെതിരായുള്ള ജനവികാരത്തെ വോട്ടാക്കി മാറ്റാനുള്ള തന്ത്രമാണ് കെ.സിയുടെ നേതൃത്വത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് മണ്ഡലത്തില്‍ നടപ്പാക്കി വിജയം കൊയ്തത്.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായ നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരവും ജനദ്രോഹ നടപടികളും വോട്ടര്‍മാര്‍ക്കിടയില്‍ എത്തിക്കുന്നതില്‍ ആ കെ.സി തന്ത്രം വിജയിച്ചു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടിനും വയനാടിനും ശേഷം ഇപ്പോള്‍ നിലമ്പൂരില്‍ നടന്ന ഉപതിരഞ്ഞടുപ്പിലും കോണ്‍ഗ്രസും യുഡിഎഫും ആ വിജയക്കൊടി വീണ്ടും വാനോളം ഉയര്‍ത്തുകയാണ്. ഇതിനെല്ലാം കൃത്യമായ ക്രെഡിറ്റ് നല്‍കേണ്ടത് അസ്വാരസ്യങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തെ മികച്ചൊരു രാഷ്ട്രീയ പോരാട്ടമാക്കി മാറ്റിയ കെ.സി. വേണുഗോപാലിന്റെ കൈകള്‍ക്കാണ്. വിജയം കൈപ്പിടിയില്‍ ഒതുക്കാന്‍ കൃത്യമായ തിരഞ്ഞടുപ്പ് സ്ട്രാറ്റജികള്‍ ഇറക്കുകയും അതു വോട്ടാക്കിമാറ്റാനും കെസിയുടെ നേതൃത്വത്തിന് സാധിച്ചു.
എഐസിസിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് നിലമ്പൂരിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ കളരിയിലേക്ക് കെ.സി വേണുഗോപാല്‍ ഇറങ്ങിയതോടെ രംഗത്തിന് പ്രത്യേക ഷിഫ്റ്റ് കൈവരിച്ചു. വേണുഗോപാലിന്റെ വരവോടെ രാഷ്ട്രീയ എതിരാളികള്‍ ഭയന്ന് തങ്ങളുടെ ആവനാഴിയിലെ അമ്പുകള്‍ ഒരൊന്നെടുത്ത പ്രയോഗിക്കാന്‍ തുടങ്ങിയെങ്കിലും പുഞ്ചിരിച്ച് സധൈര്യത്തോടെ എല്ലാത്തിനെയും നേരിട്ട കെസിയുടെ ടീം നിലമ്പൂര്‍ യുദ്ധത്തില്‍ വെന്നിക്കൊടി പാറിച്ചു. അന്‍വറിന്റെ രാഷ്ട്രീയ നാടകത്തില്‍ അല്‍പ്പമൊന്ന് പതറിയെ മുന്നണിയെ കൈ പിടിച്ച് ഉയര്‍ത്തിയത് യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെ.സി, വേണുഗോപാലായിരുന്നു. അളന്നു കുറിച്ച് കൃത്യമായി രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ച് നടത്തിയ കണ്‍വെന്‍ഷനിലെ പ്രസംഗം വൈറാലാവുകയായിരുന്നു. നിലമ്പൂര്‍ മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം ജില്ലയെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ വിവാദ പരാമര്‍ശങ്ങളും, മലയോര മേഖലയിലെ ജനങ്ങളെ അലട്ടുന്ന വന്യജീവി ശല്യവും, ക്ഷേമപെന്‍ഷന്‍ കൃത്യമായി ലഭിക്കാത്ത സാഹചര്യവും, ദേശീയ പാത നിര്‍മ്മാണത്തിലെ അപാകതകളും ഒറ്റയൊരു പ്രസംഗത്തിലൂടെ തിരഞ്ഞെടുപ്പ് വിഷയങ്ങളാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എല്‍ഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിന് ആ പ്രസംഗം ഏല്‍പ്പിച്ച ആഘാതം വലുതായിരുന്നുവെന്നാണ് മനസിലാക്കിയ വിധിയായിരുന്നു ഇന്ന് കേരളം കണ്ടത്.
കൃത്യമായി സാധരണക്കാരായ നിലമ്പൂര്‍ ജനതയുടെ ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചതോടെ, യുഡിഎഫില്‍ നിന്നും രണ്ടു തിരഞ്ഞെടുപ്പുകളില്‍ കൈവിട്ട വോട്ടുകളെ തിരികെ കൈപ്പത്തിക്കു കുത്തിക്കാന്‍ ജനങ്ങള്‍ക്കു പ്രേരണയായി മാറി. എല്‍ഡിഎഫും സിപിഎമ്മും കാടടച്ച വെടിവെച്ച് നടത്തിയ പ്രചാരണത്തെ കൃത്യമായി തടയിടാന്‍ അദ്ദേഹത്തിന്റെ കൃത്യമായ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞു. പിന്നീടും മണ്ഡലത്തെ ബാധിക്കാത്ത നിരവധി നുണപ്രചരണങ്ങള്‍ നടത്തിയ വോട്ട് നേടാനുള്ള സിപിഎമ്മിന്റെ ശ്രമം അടിവേരോടെ പിഴുതെറിയാനും, കോണ്‍ഗ്രസിനും യുഡിഎഫ് മുന്നണിക്കും നേരെ വന്ന വിഷജല്‍പ്പനങ്ങള്‍ക്ക് പത്തിയില്‍ അടികൊടുത്ത ദുരൈ എടുത്തെറിയാന്‍ സാധിച്ചതില്‍ ഈ കെസിയുടെ നേതൃത്വത്തിന് അഭിമാനിക്കാം, ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം ജനവിരുദ്ധ സര്‍ക്കാരിന്റെ ശവപ്പെട്ടിയിലേക്കുള്ള അവസാന ആണികളിലേക്കൊന്നായി മാറിയെന്ന് കേരളം പറയുന്നു.