സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങൾ നിരവധിയാണ്. കഴിഞ്ഞ ദിവസം അത്തരത്തിൽ നടി മഞ്ജിമാ മോഹന്‍ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. മഞ്ജിമയും ഭര്‍ത്താവ് ഗൗതം കാര്‍ത്തിക്കും, നടന്‍ കാളിദാസ് ജയറാമും ഭാര്യ തരിണി കലിംഗരായരും, അശോക് സെല്‍വനും ഭാര്യയും നടിയുമായ കീര്‍ത്തി പാണ്ഡ്യനും, ഹരീഷ് കല്യാണ്‍-നര്‍മദാ ഉദയകുമാര്‍ എന്നിവരെയാണ് സൗഹൃദ ചിത്രത്തിൽ കാണാനാകുന്നത്.
അപ്രതീക്ഷിതമായ ഉച്ചഭക്ഷണം, അവസാനമില്ലാത്ത ചിരി, നല്ല കൂട്ടും. അടുത്ത ഗെയിം നൈറ്റിലുള്ള പ്ലാന്‍ നടക്കുന്നുണ്ട്. എന്ന ക്യാപ്ഷനൊപ്പമാണ് ചിത്രം മഞ്ജിമ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ഓ മൈ കടവുളേ എന്ന ചിത്രത്തിലെ കതൈപ്പോമാ എന്ന ഗാനത്തോടൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പാട്ടാണ് തന്റെ മനസ്സിലിപ്പോള്‍ ഉടക്കിയിരിക്കുന്നതെന്നും താരം സ്റ്റോറിയിൽ പറഞ്ഞു.
മഞ്ജിമ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി കീര്‍ത്തി പാണ്ഡ്യനും അശോക് സെല്‍വനും ഗൗതം കാര്‍ത്തിക് നര്‍മദ എന്നിവർ റീപോസ്റ്റ് ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി ഇത്രയധികം ചിരിച്ചിട്ട്, നന്ദി പെട്ടെന്നുതന്നെ നമുക്ക് വീണ്ടും ഇങ്ങനെചെയ്യാം എന്നെഴുതി ഗൗതം കാര്‍ത്തിക്കും കവിളുകള്‍ ഇപ്പോഴും വേദനിക്കുന്നു എന്ന നർമദയും സ്റ്റോറിൽ കുറിച്ചു.
STORY HIGHLIGHT: manjima mohan shares photo
















