ഏഷ്യയില്‍ ആഗോള ശരാശരിയെക്കാള്‍ ഇരട്ടി ചൂടെന്ന് ലോക കാലാവസ്ഥ റിപ്പോര്‍ട്ട്. 2024 ഏറ്റവും ചൂടേറിയ ഒന്നാമത്തെയോ രണ്ടാമത്തെയോ വര്‍ഷമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അസാധാരണമായ ചൂട് പ്രദേശത്തെ സമ്പദ്ഘടനയ്ക്ക് കടുത്ത ആഘാതം സൃഷ്‌ടിക്കുന്നതോടൊപ്പം കടുത്ത കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും സമൂഹത്തിനും ആഘാതമേല്‍പ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
1961-1990 കാലഘട്ടത്തേതിനെക്കാള്‍ 1991-2024ല്‍ ചൂട് ഇരട്ടിയായി എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സമുദ്രത്തില്‍ കൂടുതല്‍ സ്ഥലം ഉഷ്‌ണവാതത്തിന്‍റെ പിടിയിലമര്‍ന്നു. സമുദ്രോപരിതല ഊഷ്‌മാവ് റെക്കോര്‍ഡിലെത്തി. ഏഷ്യയുടെ സമുദ്രമേഖലയിലെ താപനില ആഗോള ശരാശരിയെക്കാള്‍ മുകളിലെത്തി. ഇത് തീരത്ത് വലിയ വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സമുദ്രനിരപ്പ് ഉയരുന്നു
പസഫിക്- ഇന്ത്യന്‍ മഹാസമുദ്രങ്ങളില്‍ ജലനിരപ്പ് ഉയരുന്നു. ഇത് ആഗോള ശരാശരിയെക്കാള്‍ കൂടിയ നിലയിലാണ്. ഇത് തീരമേഖലകള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
മഞ്ഞുമലകള്‍ ഉരുകുന്നു
താപനില ഉയരുന്നത് മഞ്ഞുപാളികളെ എങ്ങനെ അപകടകരമായി ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ശീതകാലത്ത് മഞ്ഞു വീഴ്‌ച കുറയുന്നതും വേനല്‍ക്കാലത്തെ ഉഷ്‌ണക്കാറ്റും മഞ്ഞുമലകള്‍ക്ക് വലിയ ശിക്ഷയാകുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മധ്യഹിമാലയത്തിലെയും ടിന്‍ഷാനിലെയും 24 മഞ്ഞുമലകളില്‍ 23ഉം വന്‍തോതില്‍ നാശത്തിന്‍റെ വക്കിലാണ്. ഇത് മഞ്ഞ് തടാക വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും അടക്കം കാരണമാകുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ജലസുരക്ഷയ്ക്കും ഇത് വെല്ലുവിളിയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഏഷ്യന്‍ മേഖലയിലെ മിക്ക രാജ്യങ്ങളിലും കനത്ത മഴയും വന്‍ നാശനഷ്‌ടങ്ങള്‍ക്കും ജനങ്ങളുടെ മരണത്തിനും കാരണാകുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ മേഖലയിലെ ഉഷ്‌ണമേഖല ചുഴലിക്കാറ്റുകളും നാശം വിതയ്ക്കുന്നു. ഇതിനൊപ്പം തന്നെ കൊടുംവരള്‍ച്ചയും പ്രദേശത്ത് കനത്ത കൃഷി നാശത്തിനും കടുത്ത സാമ്പത്തിക നഷ്‌ടത്തിനും കാരണമാകുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഉപരിതല താപന, ഹിമാനികളുടെ ഭാരം, കടല്‍നിരപ്പ് തുടങ്ങിയ സുപ്രധാന കാലാവസ്ഥ സൂചകങ്ങളിലുണ്ടായ മാറ്റങ്ഹള്‍ ഏഷ്യന്‍ മേഖലകളിലെ സമൂഹങ്ങളിലും സമ്പദ്ഘടനകളിലും പരിസ്ഥിതിയിലും കനത്ത ആഘാതമേല്‍ക്കുന്നു. കടുത്ത കാലാവസ്ഥ വന്‍തോതില്‍ ജീവനുകളുമെടുക്കുന്നുണ്ടെന്ന് ലോക കാലാവസ്ഥ സംഘടനാ ജനറല്‍ സെക്രട്ടറി സെലെസ്‌തെ സൗലോ ചൂണ്ടിക്കാട്ടുന്നു.
ജീവനും ഉപജീവനമാര്‍ഗങ്ങളും സംരക്ഷിക്കാന്‍ ദേശീയ കാലാവസ്ഥ-ഹൈഡ്രോളജിക്കല്‍ സേവനങ്ങള്‍ക്കും അവരുടെ പങ്കാളികള്‍ക്കും ഇത്തരുണത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അവര്‍ പറയുന്നു. റിപ്പോര്‍ട്ട് നേപ്പാളിനെ ഒരു കേസ് സ്റ്റഡിയായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് അനുസൃതമായി മുന്‍കൂട്ടി അറിയിപ്പുകള്‍ നല്‍കുന്നതും മറ്റും ഈ രാജ്യത്തെ ജനസമൂഹങ്ങളെ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാന്‍ ഇപ്പോള്‍ എത്രമാത്രം സഹായിക്കുന്നുവെന്ന് ഇതില്‍ ചൂണ്ടിക്കാട്ടുന്നു. നയരൂപീകരണങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഈ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നുണ്ട്.
താപനില
2024ല്‍ ഏഷ്യയിലെ ശരാശരി താപനില 1991-2020 കാലത്തേക്കാള്‍ 1.04 ഡിഗ്രി കൂടുതലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രേഖപ്പെടുത്തപ്പെട്ടതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന താപനിലയുള്ള ഒന്നാമത്തെയോ രണ്ടാമത്തെയോ വര്‍ഷമാണിത്. ഏഷ്യയിലാണ് ഭൗമ താപനില വളരെ കൂടുതല്‍. ആഗോള ശരാശരിയുടെ ഇരട്ടിയാണിത്. അതായത് സമുദ്രതാപനില ഉയരുന്നതിനെക്കാള്‍ ഇരട്ടി വേഗത്തില്‍ ഭൗമതാപനില ഉയരുന്നു. 2024ല്‍ മിക്കയിടങ്ങളും തീവ്രചൂടിന്‍റെ പിടിയിലായി. 2024ല്‍ ഉഷ്‌ണതരംഗം കിഴക്കനേഷ്യന്‍ മേഖലയെ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയാണ് ഏറെ ബാധിച്ചത്.
കാലാവസ്ഥ റിപ്പോര്‍ട്ട് പ്രകാരം പ്രതിമാസം താപനില റെക്കോര്‍ഡ് ഒന്നിന് പിന്നാലെ ഒന്ന് എന്ന തോതില്‍ ഉണ്ടാകുകയായിരുന്നു. ഏപ്രില്‍, ജൂലൈ, ഒക്‌ടോബര്‍ മാസങ്ങളില്‍ ജപ്പാന്‍ ഇക്കാര്യത്തില്‍ റെക്കോര്‍ഡ് സൃഷ്‌ടിച്ചപ്പോള്‍ ഏപ്രില്‍, ജൂണ്‍, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ റിപ്പബ്ലിക് ഓഫ് കൊറിയയാണ് താപനിലയില്‍ റെക്കോര്‍ഡിട്ടത്. ഏപ്രില്‍ മെയ്, ഓഗസ്റ്റ്, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളില്‍ ചൈനയിലും താപനില റെക്കോര്‍ഡുകളുണ്ടായി. ദക്ഷിണ പൂര്‍വേഷ്യ, മധ്യേക്ഷ്യ, പശ്ചിമേഷ്യ തുടങ്ങിയിടങ്ങളില്‍ ഉഷ്‌ണതരംഗങ്ങളുണ്ടായി. മ്യാന്‍മറിലാകട്ടെ ഒരു പുത്തന്‍ ദേസീയ താപനില റെക്കോര്‍ഡ് പിറന്നു. 48.2ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു മ്യാന്‍മറിലെ റെക്കോര്‍ഡ് താപനിലയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സമുദ്രതാപനിലയുടെ ആഘാതങ്ങള്‍
കഴിഞ്ഞ പതിറ്റാണ്ടില്‍ സമുദ്രജലോപരിതലം വന്‍തോതില്‍ ചൂട് പിടിക്കുന്നതിന് ഏഷ്യിലെ രണ്ടാം മേഖല സാക്ഷ്യം വഹിച്ചതായി കാലാവസ്ഥ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വടക്കന്‍ അറബിക്കടലിലും ശാന്തസമുദ്രത്തിലും താപനില വര്‍ദ്ധിച്ചു. പതിറ്റാണ്ടില്‍ 0.24ഡിഗ്രി സെല്‍ഷ്യസ് എന്ന തോതിലാണ് ശരാശരി സമുദ്രോപരിതല താപനിലയില്‍ വര്‍ദ്ധനയുണ്ടാകുന്നത്. ഇത് ആഗോള ശരാശരിയായ 0.13ഡിഗ്രിയുടെ ഇരട്ടിയാണ്. ഏഷ്യയിലെ സമുദ്രോപരിതലത്തിലേറെയും കടല്‍ ഉഷ്‌ണവാതത്തിന്‍റെ പിടിയിലമരുന്നുണട്്. ശക്തവും തീവ്രവും കടുത്തതുമായ ഉഷ്‌ണവാതങ്ങളാണ് ഇവിടെ അനുഭവപ്പെട്ടത്. ഇതാകട്ടെ ഈ കണക്ക് ശേഖരിക്കാന്‍ തുടങ്ങിയ 1993ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലുമായിരുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ വടക്കന്‍ മേഖല, ജപ്പാനോട് ചേര്‍ന്നുള്ള സമുദ്രമേഖല, മഞ്ഞക്കടല്‍, കിഴക്കന്‍ ചൈനാക്കടല്‍ തുടങ്ങിയ മേഖലകളിലും ഇതിന്‍റെ സ്വാധീനമുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2024 ഓഗസ്റ്റിനും സെപ്റ്റംബറിനുമിടയില്‍ 150 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സമുദ്രമേഖല- അതായത് ഭൂമിയിലെ മൊത്തം സമുദ്രത്തിന്‍റെ പത്തിലൊന്നും എന്നുവച്ചാല്‍ ഏതാണ്ട് റഷ്യയുടെ അത്രയും വലുപ്പമുള്ള മേഖല, അതുമല്ലെങ്കില്‍ ചൈനയുടെ ഒന്നര മടങ്ങ് വലുപ്പത്തില്‍- സമുദ്രം വന്‍തോതില്‍ ചൂട് പിടിച്ചു. ഏഷ്യയോട് അതിരിടുന്ന ഇന്ത്യന്‍-ശാന്ത സമുദ്രമേഖലകളില്‍ സമുദ്രനിരപ്പ് ഉയരല്‍ 1993 നവംബര്‍ മുതല്‍ 2024 വരെ ആഗോള ശരാശരിയെക്കാള്‍ കൂടുതല്‍ ആയി ആണ്.
ക്രെയോസ്‌ഫിയര്‍
ഏഷ്യയിലെ താപനില വര്‍ദ്ധിക്കുന്നത് ക്രെയോസ്‌ഫിയറിനെ വലിയ ഭാഗത്തെ ബാധിക്കുന്നുണ്ട്. ആര്‍ട്ടിക് സമുദ്രത്തിലെ കടല്‍ മഞ്ഞിനെ ഇത് വന്‍തോതില്‍ ഉരുക്കുന്നു. കാലാവസ്ഥ മാറിയപ്പോഴേക്കും വന്‍ തോതില്‍ മഞ്ഞ് വടക്ക് ഭാഗത്തേക്ക് നീങ്ങി. ധ്രുവമേഖലയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ മഞ്ഞ് ടിബറ്റന്‍ ഫലകത്തിലെ ഹൈ മൗണ്ടയ്‌ന്‍ ഏഷ്യ മേഖലയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ മേഖലയാണ് മഞ്ഞ് മൂടിക്കിടക്കുന്നത്. അത് കൊണ്ട് തന്നെ ഈ മേഖലയെ ലോകത്തിലെ മൂന്നാം ധ്രുവമെന്നും അറിയപ്പെടുന്നു. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ഈ മേഖലയിലെ ഹിമാനികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. 24ല്‍ 23 ഹിമാനികളും 2023-24 വര്‍ഷം വന്‍തോതില്‍ ഉരുകിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.