ലഹരിക്കേസില്‍ തമിഴ് നടന്‍ ശ്രീകാന്ത് അറസ്റ്റില്‍. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ശ്രീകാന്തിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. ബാറിലെ അടിപിടിക്കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവ് പ്രസാദിന്റെ പക്കൽ നിന്നാണ് താരം ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവിരം ലഭിച്ചത്.
ചെന്നൈയിലെ പബ്ബിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് എഐഎഡിഎംകെ മുന്‍ നേതാവായ പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തില്‍ ഇയാള്‍ക്ക് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നടൻ ശ്രീകാന്തിനും ഇയാള്‍ ലഹരി കൈമാറിയതായി പോലീസ് മനസിലാക്കിയത്.
തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിക്കുന്ന ശ്രീകാന്ത് മലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായ ഹീറോയിലും ഉപ്പുകണ്ടം ബ്രദേഴ്‌സ് 2ലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
STORY HIGHLIGHT: tamil actor srikanth arrested
















