നിലമ്പൂരിലേ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിന് ഒരു കാരണമായത് രാഷ്ട്രീയ എതിരാളികളുടെ അവിശുദ്ധ ബാന്ധവവും. വോട്ടെടുപ്പ് ദിനത്തിന്റെ തലേദിവസം തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ പ്രസ്താവന വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. ഇത്തരത്തില്‍ വലിയൊരു പ്രസ്താവന അതും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്തു നിന്നും വന്നതോടെ എല്‍ഡിഎഫ് ക്യാമ്പുകള്‍ ആകെ കുഴിലാക്കപ്പെട്ട അവസ്ഥയായിൽ എത്തിയിരുന്നു. എന്നാല്‍ വിഷയം കത്തി നിന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ അവിശുദ്ധ ബാന്ധവത്തെ നിസാരവത്ക്കരിച്ച് ചര്‍ച്ചകള്‍ വഴി തിരിച്ചുവിടാന്‍ ശ്രമിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിക്ക് കൃത്യമായി മറുപടിയുമായി കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം തന്നെ രംഗത്തു വന്നു.
നിലമ്പൂര്‍ തിരഞ്ഞെടുപ്പുമായി ഉണ്ടായ വിവാദം യുഡിഎഫും കോണ്‍ഗ്രസും ഏറ്റടുത്തിരുന്നു. മുഖ്യമന്ത്രി നേരിട്ട് രംഗപ്രവേശനം ചെയ്തപ്പോഴാണ് കെ.സി വേണുഗോപാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബാന്ധവ വിഷയം ഏറ്റടുത്തത്. സിപിഎമ്മും എല്‍ഡിഎഫും ഒരു ഘട്ടത്തില്‍ സംഘപരിവാര്‍ പോലും ഞെട്ടിപ്പോകുന്ന രംഗ പ്രവശനമായിരുന്നു കെ.സി. വേണുഗോപാല്‍ നടത്തിയത്. സിപിഎം മറച്ചുവയ്ക്കാന്‍ ശ്രമിച്ച അവരുടെ ആര്‍എസ്എസ് ബാന്ധവത്തിന്റെ മുഴുവന്‍ ചരിത്രവും അവര്‍ക്ക് മുന്‍പിലേക്ക് കെ.സി വേണുഗോപാല്‍ ശക്തിയായി ഉയര്‍ത്തി കാണിച്ചു. ചരിത്രം മറച്ചുവയ്ക്കാന്‍ ശ്രമിച്ചവര്‍ അതേ ചരിത്രത്താല്‍ വേട്ടയാടപ്പെടുന്ന സന്ദര്‍ഭങ്ങളാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആര്‍എസ്എസ് ബാന്ധവ വിഷയം നന്നായി ഏറ്റെടുത്ത പ്രവര്‍ത്തകര്‍ വോട്ടെടുപ്പു ദിനത്തില്‍ ഇത്തരം കൂട്ടുക്കെട്ടുകളെക്കുറിച്ച് ജനങ്ങളെ അറിയിച്ചു. അതെല്ലാം യുഡിഎഫിന്റെ പോക്കറ്റിലെ വോട്ടുകളാക്കി മാറ്റുകയും ചെയ്തു.
എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ്
പി.വി. അന്‍വര്‍ പലപ്പോഴും ഉയര്‍ത്തിയ വെല്ലുവിളികള്‍ നിലതൊടാതെ പോയതിന്റെ തെളിവാണ് തിരിഞ്ഞെടുപ്പ് ഫലം കാട്ടിതന്നത്. അന്‍വര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ സംസാരിച്ചതോടെ അയാളെ നേരില്‍ കാണാന്‍ പോലും വിസമ്മതിച്ചുകൊണ്ട് വ്യക്തി താല്പര്യങ്ങള്‍ക്കും മുകളിലാണ് സംഘടനയെന്ന് വ്യക്തമാക്കി എഐസിസി ജനറല്‍ കെ.സി വേണുഗോപാല്‍. ഒരു യുവ നേതൃനിരയെ കെപിസിസിക്ക് സമ്മാനിച്ച വേണുഗോപാലിന്റെ തീരുമാനം ഏറ്റവുമധികം പാര്‍ട്ടിക്ക് ഉപകാരപ്പെട്ട തിരഞ്ഞെടുപ്പ് കൂടിയാണ് നിലമ്പൂരില്‍ കഴിഞ്ഞത്. ഷാഫിയും വിഷ്ണുനാഥും അനില്‍കുമാറും അടങ്ങുന്ന യുവ നേതൃത്വം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. സധൈര്യം മുന്നോട്ട് പോയി വിജയക്കൊടി പാറിക്കാനുള്ള കെസിയുടെ വാക്കുകള്‍ നേതൃനിരയും പ്രവര്‍ത്തകരും ഏറ്റെടുത്തു. കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലുടനീളം പലതവണ സര്‍വ്വേകള്‍ നടത്തി. എവിടെയൊക്കെയാണ് സംഘടനാ തലത്തില്‍ പോരായ്മകള്‍ ഉള്ളതെന്ന് കൃത്യമായി കണ്ടെത്തി അവിടെങ്ങളിലെല്ലാം പരിഹാരവുമായി കെ.സി വേണുഗോപാല്‍ നേരിട്ടെത്തി. സംഘടനയ്ക്ക് അവശ്യമായ തിരഞ്ഞെടുപ്പ് വിഭവങ്ങളും ദേശീയ നേതൃത്വത്തിന്റെ പിന്തുണയും കൃത്യമായി ഉറപ്പ് വരുത്തിയിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് മലപ്പുറം ഡി.സി.സി അധ്യക്ഷന്‍ വി.എസ്. ജോയ് പറഞ്ഞതാണ് കോണ്‍ഗ്രസിലെ ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് കെസിയുടെ വാക്കുകള്‍ പ്രവര്‍കര്‍ക്ക് ആവേശമായി മാറി. ഇക്കാരണങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി കോണ്ഡഗ്രസ് എന്ന പാര്‍ട്ടിക്കും യുഡിഎഫ് എന്ന മുന്നണിക്കും വേണ്ടി ഒരു മാസത്തോളം അഘോരാത്രം കൂടെ നിന്ന പാര്‍ട്ടി, മുന്നണി പ്രവര്‍ത്തകര്‍ക്ക് കരുത്തേകുന്ന തീരുനമാനങ്ങളാണ് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മറ്റിയില്‍ നിന്നുമുണ്ടായത്.
രാഷ്ട്രീയവും വികസനവും ചര്‍ച്ചയാകേണ്ട നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം പി.വി.അന്‍വര്‍ എന്ന ബിന്ദുവില്‍ മാത്രം കേന്ദ്രീകരിച്ച് തണപ്പുന്‍ രീതിയില്‍ മുന്നോട്ട് പോകുമ്പോഴാണ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.സി.വേണുഗോപാല്‍ ആദ്യ വെടിപൊട്ടിക്കുന്നത്. അത് കൃത്യമായി ലക്ഷ്യം ഭേദിച്ചു. ഉപതിരഞ്ഞെടുപ്പിലേക്ക് മാത്രമല്ല, അസന്നമാകുന്ന തദ്ദേശനിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മികച്ച രാഷ്ട്രീയ ആഖ്യാനമാണ് കെ.സി.വേണുഗോപാല്‍ അഴിച്ചുവിട്ടത്. ഇത് പാര്‍ട്ടി തലത്തിലും യുഡിഎഫ് മുന്നണിയിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. അണികളെ തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കൊടുംക്കാറ്റായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം ലഭിച്ചു. ആ പ്രവര്‍ത്തനം ഇന്ന് പുറത്തുവന്ന തിരഞ്ഞടുപ്പ് വിധിയിലൂടെ കോണ്‍ഗ്രസിന് ഒരു എംഎല്‍എ കൂടി നല്‍കി. സധൈര്യം മുന്നേറാം 2026 എന്ന ലക്ഷ്യവുമായി.