കുട്ടികളുടെ പ്രിയപ്പെട്ട ഡ്രിങ്ക് ആണ് ഷേക്ക് വിഭവങ്ങൾ. അതുപോലെ കുട്ടികൾക്ക് പ്രിയമുള്ള വിഭവങ്ങളിൽ ഒന്നാണ് അവൽ മിൽക്ക്. മലയാളിക്ക് ഏറെ സുപരിചിതമായ അവൽ മിഷക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- അവൽ- 1 കപ്പ്
- പാൽ- 2 കപ്പ്
- പഞ്ചസാര- 1/2 കപ്പ്
- ഏലയ്ക്ക- 2
- കശുവണ്ടി- 10
- ഉണക്കമുന്തിരി- 10
- നെയ്യ്- 2 സ്പൂൺ
- വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അവൽ കഴുകിയെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് നെയ്യ് ഒഴിച്ചു ചൂടാക്കാം. ശേഷം അതിലേയ്ക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്തു വറുത്തെടുക്കാം. അതേ പാത്രത്തിലേയ്ക്ക് പാൽ ഒഴിച്ച് തിളപ്പിക്കാം. തിളച്ചു തുടങ്ങുമ്പോൾ പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും ചേർക്കാം. ഒപ്പം അവൽ കൂടി ചേർക്കാം. അവൽ വെന്ത് കുതിർന്നു കഴിഞ്ഞ് വറുത്തെടുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും ചേർക്കാം. അടുപ്പണച്ച് അത് തണുക്കാൻ വയ്ക്കാം. ശേഷം ഫ്രിഡ്ജിൽ വച്ച് ആവശ്യാനുസരണം വിളമ്പാം.
STORY HIGHLIGHT : avil milk