രുചികരവും വ്യത്യസ്തവുമായൊരു പലഹാരമാണ് മോമോസ്. ഏത് അവസരത്തിലും പെട്ടെന്ന് ഉണ്ടാക്കാവുന്ന വളരെ രുചിയേറിയ ഒരു പലഹാരമാണിത്. ചൈനീസ് റെസ്റ്റാറന്‍റുകളിലെ മോമോസ് ഇനി നമ്മുടെ വീടുകളിലും നിമിഷ നേരം കൊണ്ട് തയ്യാറാക്കാം.
ചേരുവകൾ
- മൈദ- അരകപ്പ്
- എണ്ണ- ഒരു ടേബിള്‍സ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
- കാബേജ്- മൂന്ന് കപ്പ്
- ചെറുതായരിഞ്ഞ കാരറ്റ്- രണ്ടരകപ്പ്
- ചെറുതായരിഞ്ഞ കാപ്സിക്കം- അരകപ്പ്
- ചെറുതായരിഞ്ഞ ഉള്ളി-അരകപ്പ്
- ഇഞ്ചി- ഒരു ടീസ്പൂണ്‍
- വിനാഗിരി- ഒരു ടീസ്പൂണ്‍ കുരുമുളക്- ഒരു ടീസ്പൂണ്‍
- ഉപ്പ്-ആവശ്യത്തിന്
- പാചക എണ്ണ- ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മൈദ, ഉപ്പ്, എണ്ണ, വെള്ളം ചേർത്ത് മൃദുവായി കുഴയ്ക്കുക. ശേഷം ഇത് നനഞ്ഞ ഒരു തുണിയിലാക്കി മാറ്റിവയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കഷണങ്ങളാക്കിയ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് ഒരുമിനിറ്റ് ഇളക്കുക. ഇതിലേക്ക് ചെറുതായരിഞ്ഞ കാബേജ്, കാരറ്റ്, ഉള്ളി, കാപ്സിക്കം എന്നിവ ഉപ്പും കുരുമുളകും വിനാഗിരിയും ചേര്‍ത്ത് നിറംമാറുന്നതുവരെ വഴറ്റുക. ശേഷം ഇത് മാറ്റിവയ്ക്കുക. മാവില്‍ അല്പം മൈദ വിതറി വട്ടത്തില്‍ പരത്തുക. നടുക്ക് സ്റ്റഫിങ് നിറച്ചശേഷം അരികുകള്‍ ഭംഗിയായി മടക്കി യോജിപ്പിക്കുക. മുഴുവന്‍ മാവ് ഉപയോഗിച്ചും മോമോസ് തയ്യാറാക്കുക. ഇനി സ്റ്റീംപ്ലേറ്റില്‍ വെച്ച് 20 മിനിറ്റ് വേവിക്കാം. ശേഷം സോസിനൊപ്പം കഴിക്കാം.
STORY HIGHLIGHT : veg momos
















