വഴുതനങ്ങ 3
കുഞ്ഞുള്ളി 10
വെളുത്തുള്ളി 3 pod
പച്ചമുളക് 2
കറിവേപ്പില
ടൈമർ
ഉപ്പ്
വറുക്കാൻ എണ്ണ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1/2 ടീസ്പൂൺ
ചുവന്ന മുളകുപൊടി 1/2 ടീസ്പൂൺ
കറിവേപ്പില
വഴുതനങ്ങ കനം കുറച്ച് slice ആക്കി അരിഞ്ഞു വക്കുക.
ഇതിലേക്ക് ഉപ്പും, മഞ്ഞൾ പൊടിയും ചേർത്ത് തിരുമി വക്കുക.
15 minute കഴിയുമ്പോൾ ഇത് കൈകൊണ്ടു പിഴിഞ്ഞ് മാറ്റിവക്കുക.
ഒരു പാനിൽ ഓയിൽ ചൂടാക്കി ആദ്യം കുഞ്ഞുള്ളിയും കറിവേപ്പിലയും പച്ച മുളകും വറുത്തു മാറ്റിവെക്കുക.
ഇതിലേക്ക് വഴുതനങ്ങ ചേർത്ത് വറുത്തു മാറ്റിവക്കുക.
മറ്റൊരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് അതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളക് പൊടി, കറിവേപ്പില ചേർത്ത് ഒന്ന് ഇളക്കി, ഇതിലേക്ക് നേരത്തെ വറുത്തു വച്ച എല്ലാം ചേർത്ത് കുറച്ച് ഉപ്പ് കൂടി ചേർത്ത് ഒരുമിച്ചു ഇളക്കിഎടുക്കുക.
















