പണ്ട് നാട്ടിൻപുറങ്ങളിലെ ചായക്കടകളിലെ സ്ഥിരം നാലുമണി മെനുവായിരുന്നു ചൂട് കട്ടൻ ചായയും പരിപ്പ് വടയും. ഇന്നും അതിന്റെ കാര്യത്തിൽ മാറ്റം ഒന്നും വന്നിട്ടില്ല. ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ സ്വാദിഷ്ടമായ പരിപ്പ് വട വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.
ചേരുവകൾ
- പരിപ്പ് – 250 ഗ്രാം
- വറ്റൽമുളക് – 4 എണ്ണം
- പച്ചമുളക് – 4 എണ്ണം
- ഇഞ്ചി – വലിയ ഒരു കഷണം
- സവാള– 2 വലുത്
- കറിവേപ്പില – 2 തണ്ട്
- ഉപ്പ് – പാകത്തിന്
- കായപ്പൊടി – അര ടീസ്പൂൺ
- പെരുംജീരകം – 2 ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പരിപ്പ് കഴുകി 3 മണിക്കൂര്‍ വെള്ളത്തിൽ ഇട്ട് കുതിർത്ത് എടുക്കുക. ഇതിൽ നിന്നു രണ്ടുമൂന്ന് ടേബിൾ സ്പൂൺ പരിപ്പ് മാറ്റി വയ്ക്കുക. ബാക്കി പരിപ്പ് െവള്ളം ചേർക്കാതെ അരച്ചെടുക്കുക. പേസ്റ്റ് പരുവത്തിൽ ആകാതിരിക്കാൻ ശ്രദ്ധിക്കുക. വറ്റൽമുളകും ഇഞ്ചിയും ചതച്ചു പരിപ്പിൽ ഇട്ട് മാറ്റിവച്ച പരിപ്പ് ചേർത്തു കൊടുക്കുക. അരിഞ്ഞു വച്ച് സവാള, പച്ചമുളക്, കറിവേപ്പില, , ജീരകം, ഉപ്പ്, കായപ്പൊടി എന്നിവയും ചേർത്ത് കൈകൊണ്ടു നന്നായി യോജിപ്പിക്കുക. പരിപ്പുവടയ്ക്കായി തയാറാക്കിയ കൂട്ട് ഓരോ നാരങ്ങാ വലുപ്പത്തിൽ കൈവെള്ളയിൽ പരത്തിയെടുക്കുക. ശേഷം ഒരു പാനിൽ വറുക്കാൻ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കി പരാതിയെടുത്ത പരിപ്പ് വട വറുത്ത് കോരുക.
STORY HIGHLIGHT: parippu vada
















