ബ്രോകോളി ചൂട് വെള്ളത്തിൽ കഴുകി മുറിച്ച് വക്കുക.
രണ്ടു മുട്ട എടുത്ത് ഉപ്പ് ചേർത്ത് മിക്സ് ചെയ്തു വക്കുക.
ഒരു പാൻ വച്ച് ചൂടായി വരുമ്പോൾ 4 tsp എണ്ണ ഒഴിക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് ചേർക്കുക.
ഇത് ഫ്രൈ ആയി വരുമ്പോൾ ഇതിലേക്ക് സവാള അരിഞ്ഞതും പച്ച മുളകും കുറച്ചു ഉപ്പും ചേർത്ത് വഴറ്റിയെടുക്കുക.ഇത് നന്നായി വഴന്നു വരുമ്പോൾ 1/2 tsp കുരുമുളകുപൊടി,1 tsp ചതച്ച വറ്റൽ മുളക്, എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് ബ്രോക്കോളി ചേർത്ത് 4 മിനിറ്റ് ചെറിയ തീയിൽ കുക്ക് ചെയ്യുക.
ഇനി ഇതിലേക്ക് മിക്സ് ചെയ്തു വച്ചിരിക്കുന്ന മുട്ട ചേർത്തിളക്കുക.
















