നമ്മുടെ നാട്ടിൽ ഏറെ സാധാരണമായതും അതിലേറെ ആരോഗ്യഗുണമുള്ളതുമായ ഒന്നാണ് മുരിങ്ങയില. ഇതിനെ പലരും “മിറാക്കിൾ ലീഫ്” എന്നും വിളിക്കുന്നു. മുരിങ്ങയിലയിൽ ആന്റിഓക്സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ രോഗങ്ങൾക്കെതിരെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
മുരിങ്ങയില തോരനായും മുട്ടയുടെ കൂടെ ചേർത്തും പരിപ്പുമായി കറിവച്ചുമൊക്കെ പാകം ചെയ്യാറുണ്ട്. ശരീരത്തിന് ഏറെ ഗുണമുള്ളതാണ് മുരിങ്ങയിലയും മുരിങ്ങക്കായയുമൊക്കെ. പല തരം ചീരകൾ ഉണ്ടെങ്കിലും ഒരു മിറാക്കിൾ ലീഫ് ആണ് മുരിങ്ങയില.
മുരിങ്ങയുടെ ഇല, പൂവ്, കായ് തുടങ്ങി എല്ലാം തന്നെ പാകം ചെയ്യാറുണ്ടെങ്കിലും മുരിങ്ങയില അടർത്തി എടുക്കുക ടാസ്കാണ്. എന്നാൽ ഇനി ഒരു ട്രിക്ക് അറിഞ്ഞുവച്ചോളൂ. പെട്ടെന്ന് മുരിങ്ങയില അടർത്താം. മുരിങ്ങയില തണ്ടോടുകൂടി തലേന്ന് എടുത്തുവയ്ക്കാം. പിറ്റേന്ന് രാവിലെ ഇലകൾ എല്ലാം തന്നെ കൊഴിഞ്ഞിരിക്കുന്നതുകാണാം. തണ്ട് നന്നായി ഇളക്കിയാൽ ഇലകൾ ഊർന്ന് വീഴും. അതിൽ വലുപ്പമുള്ള തണ്ട് എടുത്ത് മാറ്റിയതിനു ശേഷം ഇലകൾ കറിവയ്ക്കാനായി എടുക്കാവുന്നതാണ്. ഇനി ഈ ട്രിക്ക് പരീക്ഷിച്ചോളൂ.