തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും അറിയിച്ചു. നിലവിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
ഇന്ന് രാവിലെ പത്ത് മണിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. തിരുവനപുരത്തെ എസ് യുടി ആശുപത്രിയിൽ മെഡിക്കൽ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ് വിഎസ് അച്യുതാനന്ദൻ.