മലപ്പുറം: നിലമ്പൂരില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മണ്ഡല പര്യടനം ഇന്ന്.
ഇന്ന് രണ്ട് മണി മുതലാണ് മണ്ഡലപര്യടനം. ചന്തക്കുന്ന് , ചുങ്കത്തറ, പോത്തുകൽ, നാരോക്കാവ്, വഴിക്കടവ്, എടക്കര, മുത്തേടം, കരുളായി, അമരമ്പലം എന്നിവിടങ്ങളിലാണ് പര്യടനം നടത്തുക.
രാവിലെ ഒമ്പതരയോടെ ആര്യാടന്‍ ഷൗക്കത്ത് പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.